കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ 20കാരിയായ ഉത്തര സ്വന്തം കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരത; ദത്തുപുത്രിയായ കൊലയാളിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

തിരുവനന്തപുരം: (www.kvartha.com 18.12.2018) കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ 20കാരിയായ ഉത്തര സ്വന്തം കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരത. ദത്തുപുത്രിയായ കൊലയാളിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മക്കളില്ലാത്ത വര്‍ക്കല വടശ്ശേരിക്കോണത്തെ ദമ്പതികള്‍ അതിന്റെ ദു:ഖം മറയ്ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയതാണ് ഉത്തരയെ എന്ന് പോലീസ് പറഞ്ഞു.

കൊ​ല്ലം​ ​കു​ള​ത്തൂ​പ്പു​ഴ​ ​ചോ​ഴി​യ​ക്കോ​ട് ​മ​നു​ഭ​വ​നി​ൽ​ ​മ​നു​വി​ന്റെ​ ​മ​ക​ൻ​ ​ഏ​ക​ല​വ്യ​നെ​ ​(​ര​ണ്ട​ര​)​ ​കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​ത്ത​ര​ ​(20​),​ ​കാ​മു​ക​ൻ​ ​ര​ജീ​ഷ് ​(24​)​ ​എ​ന്നി​വ​രെ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​ർ​ക്ക​ല​ പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ിരുന്നു.​ കു​ഞ്ഞു​മൊ​ത്ത്‌​ ​വ​ർ​ക്ക​ല​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​രു​വ​രും.

Mother, paramour held for child's death, Thiruvananthapuram, News, Crime, Criminal Case, Murder, Child, Police, Arrested, Kerala

മൂ​ന്നു​വ​ർ​ഷം​ ​മു​മ്പാ​ണ് പ്ലസ്ടു​ ​വ​രെ​ ​പ​ഠി​ച്ച​ ​ഉ​ത്ത​ര​യെ​ ​മ​നു​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​ത്.​ ​ഉ​ത്ത​ര​യു​ടെ​ ​അ​യ​ൽ​വാ​സി​ ​മു​ഖാ​ന്തി​ര​മു​ള്ള​ ​ആ​ലോ​ച​ന​യാ​ണ് ​ഉ​ത്ത​ര​യു​ടെ​യും​ ​ഗ​ൾ​ഫി​ലാ​യി​രു​ന്ന​ ​മ​നു​വി​ന്റെ​യും​ ​വി​വാ​ഹ​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്. വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ​ ​ഉ​ത്ത​ര​ ​മ​നു​വു​മാ​യും​ ​മ​നു​വി​ന്റെ​ ​മാ​താ​പി​താ​ക്ക​ളു​മാ​യും​ ​ക​ല​ഹിക്കുന്നത് പതിവായി. ​നി​സാ​ര​ ​കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും​ ​വ​ഴ​ക്കും​ ​വാ​ശി​യും​ ​പ​തി​വാ​യി.​ ​ഒ​രു​ ​ദി​വ​സം​ ​വ​ഴ​ക്കി​നി​ടെ​ ​മ​നു​വി​ന്റെ​ ​അ​മ്മ​യെ​ ​മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ​തീ​കൊ​ളു​ത്താ​ൻ​ ​ശ്ര​മി​ച്ച​തോ​ടെ​ ​ഉ​ത്ത​ര​യെ​യും​ ​കൂ​ട്ടി​ ​മ​നു​ ​വാ​ട​ക​വീ​ട്ടി​ലേ​ക്ക് ​മാ​റി.

അ​തി​ന് ​ശേ​ഷ​വും​ ​ഉ​ത്ത​ര​യു​ടെ​ ​സ്വ​ഭാ​വ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​യി​ല്ല.​ ​ഇ​തി​നി​ടെ​ ​പ്ര​സ​വ​ത്തി​നാ​യി​ ​ഉ​ത്ത​ര​യെ​ ​വ​ർ​ക്ക​ല​യി​ലെ​ ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി.​ ​ഉ​ത്ത​ര​യു​ടെ​ ​വ​ള​ർ​ത്ത​ച്ഛ​ൻ​ ​പ​ക്ഷാ​ഘാ​തം​ ​ബാ​ധി​ച്ച് ​കി​ട​പ്പാ​യ​തോ​ടെ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​മ​നു​വും​ ​വ​ർ​ക്ക​ല​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റ്റി.

മൂ​ന്നു​മാ​സം​ ​മു​മ്പ് ​വ​രെ​ ​വ​ർ​ക്ക​ല​യി​ൽ​ ​താ​മ​സി​ച്ച് ​ഓ​ട്ടോ​ ​ഓ​ടി​ച്ച് ​കു​ടും​ബം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​മ​നു​വി​ന്റെ​ ​പ​രി​മി​ത​മാ​യ​ ​വ​രു​മാ​ന​ത്തി​ൽ​ ​ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല​ ​ഉ​ത്ത​ര​യു​ടെ​ ​സ്വ​പ്ന​ങ്ങ​ൾ.​ ​ആ​ഡം​ബ​ര​ ​ജീ​വി​തം​ ​കൊ​തി​ച്ച​ ​അ​വ​ൾ​ ​മ​നു​വു​മാ​യി​ ​സ്ഥി​രം​ ​വ​ഴ​ക്കാ​യി.​ ​ഇ​തി​നി​ടെ​ ​കൂ​ട്ടു​കാ​രി​യു​ടെ​ ​ഭ​ർ​ത്താ​വാ​യ​ ​ര​ജീ​ഷു​മാ​യി​ ​ഉ​ത്ത​ര​ ​അ​ടു​പ്പ​ത്തി​ലാ​യി.

സ​ഹ​പാ​ഠി​യാ​യ​ ​കൂ​ട്ടു​കാ​രി​യു​ടെ​ ​വീ​ട്ടി​ലെ​ ​നി​ത്യ​സ​ന്ദ​ർ​ശ​ന​മാ​ണ് ​ര​ജീ​ഷു​മാ​യി​ ​ഉ​ത്ത​ര​യെ​ ​അ​ടു​പ്പി​ച്ച​ത്.​ ​ഭാ​ര്യ​യേ​യും​ ​ര​ണ്ട് ​മ​ക്ക​ളേ​യും​ ​ഉ​പേ​ക്ഷി​ച്ച് ​ഉ​ത്ത​ര​യ്ക്കൊ​പ്പം​ ​ജീ​വി​ക്കാ​ൻ​ ​ര​ജീ​ഷ് ​തീ​രു​മാ​നി​ച്ച​തോ​ടെ​ ​മ​നു​വി​നെ​യും​ ​ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​ ​വ​ള​ർ​ത്ത​ച്ഛ​നേ​യും​ ​അ​മ്മ​യേ​യും​ ​ഉ​പേ​ക്ഷി​ച്ച് ​കു​ഞ്ഞു​മാ​യി​ ​ഉ​ത്ത​ര​ ​അ​യാ​ൾ​ക്കൊ​പ്പം​ ​പോ​യി.

ഇതിനിടെ ഭാ​ര്യ​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​മ​നു​ ​പ​രാ​തി​ ​ന​ൽ​കി.​ ​ഉ​ത്ത​ര​യേ​യും​ ​കു​ഞ്ഞി​നേ​യും​ ​കോ​ട​തി​ ​ര​ജീ​ഷി​നൊ​പ്പം​ ​വി​ട്ടു.​ ​ഇ​തോ​ടെ​ ​കു​ഞ്ഞി​നെ​ ​വി​ട്ടു​കി​ട്ടാ​നും​ ​വി​വാ​ഹ​ ​മോ​ച​ന​ത്തി​നും​ ​കു​ടും​ബ​ ​കോ​ട​തി​യി​ൽ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്ത് ​ന​ട​പ​ടി​ക​ൾ​ ​കാ​ത്ത് ​ക​ഴി​യു​മ്പോ​ഴാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഏ​ക​ല​വ്യ​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​വി​വ​രം​ ​മ​നു​ ​അ​റി​ഞ്ഞ​ത്.

മ​നു​ ​ഉ​ട​ൻ​ ​വ​ർ​ക്ക​ല​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും​ ​കു​ഞ്ഞി​നെ​ ​മ​റ്റൊ​രു​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​റ​ഫ​ർ​ ​ചെ​യ്ത​താ​യി​ ​അ​റി​യി​ച്ചു.​ ​ചി​കി​ത്സാ​ ​കാ​ർ​ഡ് ​എ​ടു​ക്കാ​നാ​യി​ ​ഉ​ത്ത​ര​യും​ ​ര​ജീ​ഷും​ ​അ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ​ ​മ​നു​ ​അ​വി​ടെ​യെ​ത്തി.​ ​ആം​ബു​ല​ൻ​സി​ൽ​ ​വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ കോള​ജി​ലേ​ക്ക് ​എ​ന്നു​പ​റ​‌​ഞ്ഞാ​ണ് ​പു​റ​പ്പെ​ട്ട​തെ​ങ്കി​ലും​ ​കു​ഞ്ഞു​മാ​യി​ ​ഉ​ത്ത​ര​യും​ ​ര​ജീ​ഷും​ ​വ​ലി​യ​കു​ന്ന് ​ആ​ശു​പ​ത്രി​യി​ലാ​ണ് ​എ​ത്തി​യ​ത്.​ ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​ ​മ​നു​ ​കു​ഞ്ഞി​നെ​ ​കാ​ണാ​തെ​ ​വി​ഷ​മി​ക്കു​മ്പോ​ഴാ​ണ് ​ഉ​ട​ൻ​ ​വ​ലി​യ​കു​ന്നി​ലെ​ത്താ​ൻ​ ​ര​ജീ​ഷി​ന്റെ​ ​കോ​ളെ​ത്തി​യ​ത്.
വ​ലി​യ​കു​ന്നി​ലെ​ത്തി​യ​ ​മ​നു​വി​ന് ​ഏ​ക​ല​വ്യ​ൻ​ ​മ​രി​ച്ചു​വെ​ന്ന​ ​വാ​ർ​ത്ത​യാ​ണ് ​കേ​ൾ​ക്കാ​നാ​യ​ത്.​ ​കു​ഞ്ഞി​ന്റെ​ ​വി​യോ​ഗം​ ​താ​ങ്ങാ​നാ​കാ​തെ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ​ ​മ​നു​ ​അ​വ​ന്റെ​ ​ത​ല​യി​ൽ​ ​ത​ലോ​ടു​മ്പോ​ഴാ​ണ് ​പി​ൻ​വ​ശം​ ​മു​ഴ​ച്ചി​രി​ക്കു​ന്ന​താ​യി​ ​ക​ണ്ട​ത്.​ ​തു​ട​ർ​ന്ന് ​കൈ​യി​ലും​ ​ശ​രീ​ര​ത്താ​ക​മാ​ന​വും​ ​മ​ര്‍ദ
​ന​ത്തി​ന്റെ​ ​പാ​ടു​ക​ളും.​ ​ഇ​തോ​ടെ​ ​കു​ഞ്ഞി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​സം​ശ​യ​മാ​യി. മു​റി​പ്പാ​ടു​ക​ൾ​ ​ക​ണ്ട​ ​വ​ലി​യ​കു​ന്ന് ​ആ​ശു​പ​ത്രി​യി​ലെ​ ​രോ​ഗി​ക​ളും​ ​കൂ​ട്ടി​രി​പ്പു​കാ​രും​ ​ഉ​ത്ത​ര​യേ​യും​ ​ര​ജീ​ഷി​നെ​യും​ ​ത​ട​ഞ്ഞു​വ​ച്ചു.​ ​പോ​ലീ​സെ​ത്തി​ ​ഇ​രു​വ​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​

പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ദി​വ​സ​ങ്ങ​ൾ​നീ​ണ്ട​ ​ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ​ ​ക്ഷ​ത​മാ​ണ് ​മ​ര​ണ​കാ​ര​ണ​മെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​രു​വ​രും​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ​നാ​ടാ​കെ​ ​ന​ടു​ങ്ങി​യ​ ​അ​രും​കൊ​ല​യു​ടെ​ ​ചു​രു​ള​ഴി​ഞ്ഞ​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother, paramour held for child's death, Thiruvananthapuram, News, Crime, Criminal Case, Murder, Child, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?