കേരളത്തിനകത്തും പുറത്തും 20 ലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷൈജു പോലീസ് പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 11.12.2018) കേരളത്തിനകത്തും പുറത്തും 20 ലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. പെരിയാട്ടടുക്കം സ്വദേശിയും ഉദുമയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷൈജു എന്ന കള്ളന്‍ ഷൈജുവിനെ (32)യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. 2018 നവംബര്‍ 23ന് കോട്ടിക്കുളത്തെ ഇസ്മാഈലിന്റെ മകന്‍ ഇസ്ഹാഖിനെയും 27ന് കോട്ടിക്കുളം പള്ളിക്കണ്ടത്തെ അബ്ദുല്‍ ഹാഷിമിന്റെ മകന്‍ അബ്ദുല്‍ അസ്ഫാദ്, സുഹൃത്ത് ഹബീബ് എന്നിവരെയും ആക്രമിച്ച് പരിക്കേല്‍പിക്കുകയും സ്‌കൂട്ടര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഷൈജുവിനെ പോലീസ് അറസ്റ്റു ചെയ്തത്.

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. പ്രതി പാലക്കുന്നുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷൈജുവിനെ പാലക്കുന്ന് മത്സ്യമാര്‍ക്കറ്റിന് സമീപം വെച്ചാണ് എസ് ഐയും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കര്‍ണാടകയിലും കേരളത്തിലുമായി 20ലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഷൈജുവെന്ന് പോലീസ് പറഞ്ഞു. വീടുകള്‍ തകര്‍ത്ത് സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്യകയാണ് യുവാവിന്റെ രീതി. എവിടെയും കൃത്യമായി താമസിക്കാതെ മാറി മാറി ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചുവന്നിരുന്ന പ്രതിയെ പിടികൂടാന്‍ പോലീസ് പല തവണ ശ്രമം നടത്തിയെങ്കിലും യുവാവ് തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Robbery, case, Top-Headlines, Robber Shaiju arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?