കാത്തിരിപ്പിന് വിട: വിവാദ ചിത്രം ഒരു അഡാര്‍ ലൗ 2019ലെ പ്രണയദിനത്തില്‍ പ്രേക്ഷകരിലേക്ക്


കൊച്ചി (www.evisionnews.co): പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലൗ റിലീസിനൊരുങ്ങുന്നു. പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019ലെ ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന്് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു. എന്നാല്‍ ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?