2019ല്‍ ആര് ജയിക്കുമെന്ന് ഒന്നും പറയാനാകില്ല, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ല: ബാബ രാംദേവ്
മധുര: (www.kvartha.com 26-12-2018) രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണമാണെന്ന് യോഗ ഗുരു ബാബ രാംദേവ്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ ശക്തമായ പോരാട്ടമായിരിക്കും നടക്കുക- രാംദേവ് പറഞ്ഞു. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് രാംദേവിന്റെ പ്രസ്താവന.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും എതിര്‍ക്കാനോ പിന്തുണയ്ക്കാനോ ഇല്ലെന്നും രാംദേവ് പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞങ്ങള്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയമോ മതപരമോ ആയ അജണ്ടകളില്ല. എന്നാല്‍ ഒരു ആത്മീയ രാജ്യത്തെയും ലോകത്തേയും ആഗ്രഹിക്കുന്നുണ്ട്. യോഗയിലൂടേയുടേയും വേദങ്ങളിലൂടേയും ആത്മീയ ഇന്ത്യയെ കെട്ടിപ്പടുക്കാനും അതുവഴി പുരോഗതിയിലെത്താനും നമുക്കാകും. രാംദേവ് പറഞ്ഞു.
52കാരനായ രാംദേവ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ രാംദേവ് ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കപ്പെട്ടു. കൂടാതെ ക്യാബിനറ്റ് റാങ്കും ലഭിച്ചു. ഹരിയാനയില്‍ എത്തുമ്പോഴെല്ലാം രാംദേവിന് ബീക്കണ്‍ ഘടിപ്പിച്ച വാഹനവും സുരക്ഷ ഭടന്മാരും അകമ്പടി വാഹനവും ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: MADURAI, TAMIL NADU: With months to go for the 2019 general elections, yoga guru Ramdev on Tuesday said the political situation in the country is currently complex and it was difficult to predict who would win the polls.
Keywords: National, Politics, Baba Ramdev

Powered by Info News For You

Comments
Post a Comment