2019ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ ലോക്‌സഭ സീറ്റുകളും നേടാന്‍ ബിജെപിക്ക് കഴിയും: ബിപ്ലബ് ദേബ്

ന്യൂഡല്‍ഹി: (www.kvartha.com 19-12-2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള അകലം കുറച്ചത് മോഡിയാണെന്ന് മുഖ്യമന്ത്രി. കിഴക്കന്‍ സംസ്ഥാനങ്ങളെ നോക്കി കാണുക എന്നതിനേക്കാള്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കാണിച്ചത് മോഡിയാണ്. മിസോറാമിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറന്നതും മോഡിയുടെ നേട്ടമായി ബിപ്ലബ് ദേബ് വിലയിരുത്തി.

ഒന്നുമില്ലായ്മയില്‍ നിന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിവുള്ള ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 സീറ്റുകളും നേടാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അജണ്ട ആജ് തക് 2018ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

National, BJP, Biplab Deb

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Tripura Chief Minister Biplab Kumar Deb showered praise on Prime Minister Narendra Modi at Agenda Aaj Tak 2018 on Tuesday, saying he had reduced the distance between the Northeast and the rest of India, and turned 'Look East' into 'Act East'.

Keywords: National, BJP, Biplab Deb



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?