2018ല്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് ഇന്ത്യയിലേയ്ക്ക്
ദുബൈ: (www.kvartha.com 09-12-2018) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേയ്ക്ക്. 80 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേയ്ക്കാള്‍ 22.5 ശതമാനം കൂടുതലാണ്. ലോക ബാങ്കാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 67 ബില്യണ്‍ ഡോളറാണ് ചൈനയ്ക്ക് ലഭിച്ചത്. മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നാലെ.
ബംഗ്ലാദേശിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കും കൂടുതല്‍ പണം ഒഴുകിയിട്ടുണ്ട്. മൂന്ന് മില്യണ്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള യു എ ഇയില്‍ നിന്നുമാണ് ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതല്‍ പണം എത്തിയിട്ടുള്ളത്. 26.9ശതമാനവും യു എ ഇയില്‍ നിന്നാണ്. രണ്ടാം സ്ഥാനം യു എസിനാണ്. 22.9 ശതമാനം. തൊട്ടുപിന്നാലെ സൗദി അറേബ്യ (11.6), ഖത്തര്‍ (6.5), കുവൈറ്റ് (5.5) എന്നിങ്ങനെയാണ് കണക്കുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: India is poised to retain its position as the world's top recipient of remittances by recording a 22.5 per cent jump to $80 billion in money sent home in 2018 by overseas Indians, the World Bank said in a report on Saturday.
Keywords: National, World, India, Remittance

Powered by Info News For You

Comments
Post a Comment