200 ചതുരശ്ര അടി സ്ഥലം തരൂ: കെ.എസ്.ഇ.ബി നിങ്ങള്‍ക്ക് തരും സോളാര്‍ പാനലും വൈദ്യുതിയും


കാസര്‍കോട് (www.evisionnews.co): ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ നാടിന് ഊര്‍ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ 'പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് കെഎസ്ഇബി തുടക്കം കുറിച്ചു. മൂന്നു വര്‍ഷകാലത്തിനുള്ളില്‍ കെ.എസ്.ഇബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജപദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 30 മെഗാവാട്ടാ (3000 കിലോവാട്ട്)ണ് കാസര്‍കോട് ജില്ലയില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. 

ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ലിമിറ്റിഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബി നിര്‍വഹിക്കും. രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ സൗരനിലയം സ്ഥാപിച്ചുനല്‍കും. ഇതില്‍ തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെ.എസ്.ഇ.ബി.എല്‍ വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. 

200 ചതുരശ്ര അടി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെറും 1.30 ലക്ഷം രൂപ മാത്രമാണ് കെ.എസ്.ഇ.ബി ഈടാക്കുന്നത്. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ 2019 ജനുവരി 31 നകം കെഎസ്ഇബി യുടെ ംംം.സലെയ.ശി എന്ന വെബ്സൈറ്റില്‍ 'സൗര' എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണം. ലളിതമായ അഞ്ചു സ്റ്റെപ്പുകളിലൂടെ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്തവരുടെ വീടുകളില്‍/സ്ഥാപനങ്ങളില്‍ എപ്രില്‍ വരെ കെ.എസ്.ഇ.ബി പ്രതിനിധികളെത്തി പരിശോധിക്കും. തുടര്‍ന്ന് 2019 മധ്യത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2555544, 1912.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?