നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്‌ളാറ്റിന്റെ മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 20 ഓളം പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
ഉപ്പള: (www.kasargodvartha.com 07.12.2018) നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്‌ളാറ്റിന്റെ മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. കന്യാല- ഉപ്പള- പെര്‍ള റൂട്ടിലോടുന്ന പഞ്ചമി ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ നിയന്ത്രണംവിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ മംഗളൂരു യൂണിറ്റി ആശുപത്രിയിലും ഒരാളെ കങ്കനാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം അഡീ. എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bus-accident, Uppala, Bus accident in Uppala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Bus-accident, Uppala, Bus accident in Uppala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment