കൊലപാതകത്തിനു ശേഷം ഭാര്യയെ ഉപേക്ഷിച്ച് 2 സ്ത്രീകളുമായി നാടുവിട്ടു യുവാവ് 12 വര്‍ഷത്തിന് ശേഷം കൊടയ്ക്കനാലില്‍ പിടിയില്‍
ചങ്ങനാശേരി: (www.kvartha.com 06.12.2018) കൊലപാതകത്തിനു ശേഷം ഭാര്യയെ ഉപേക്ഷിച്ച് 2 സ്ത്രീകളുമായി നാടുവിട്ടു യുവാവ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍. പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയി(48) ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ കൊടയ്ക്കനാലില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊടയ്ക്കനാലില്‍ 'ജോസഫ്' എന്ന പേരില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു റോയി.
2006ല്‍ തൃക്കോടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ചു കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2006 ല്‍ അടിപിടിയെ തുടര്‍ന്ന് ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേര്‍ന്നു തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പില്‍ വീട്ടില്‍ ലാലന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ റോയി തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.
ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു. പോള്‍ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്. ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തില്‍ സ്ഥലം കണ്ടെത്തിയ പോലീസ്, കൊടയ്ക്കനാലിലെ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്ന് റോയിയെ സാഹസികമായി പിടികൂടുകയായിരുന്നു.
Keywords: Kerala, Kottayam, News, Murder, Accused, Youth, Women, Murder case accused arrested after 12 years

Powered by Info News For You

Comments
Post a Comment