ട്രെയിന്‍ യാത്രയ്ക്കിടെ ബാത്ത് റൂമിലേക്ക് പോയ 19കാരി അതുവഴി തന്നെ കാമുകനൊപ്പം കടന്നു; കമിതാക്കള്‍ രക്ഷപ്പെട്ടത് പ്രണയവിവരം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മംഗളൂരുവിലേക്ക് കടത്തുന്നതിനിടെ; മാതാവ് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും പൊടി പോലും കണ്ടെത്താനായില്ല
തലശ്ശേരി: (www.kvartha.com 07.12.2018) ട്രെയിന്‍ യാത്രയ്ക്കിടെ ബാത്ത് റൂമിലേക്ക് പോയ 19കാരി അതുവഴി തന്നെ കാമുകനൊപ്പം കടന്നു. ചെന്നൈ മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വണ്ടി വിട്ട ശേഷമാണ് സംഭവം.
കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സന്ധ്യ ബാബുരാജിനെ (19) ആണ് കാണാതാവുന്നത്. എന്നാല്‍ ബാത്ത് റൂമിലേക്ക് പോയ മകളെ കുറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പരിഭ്രാന്തയായ ശുഭ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ അപായ ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു.
വണ്ടി നിന്നതിന് പിന്നാലെ ശുഭ ട്രെയിനില്‍ നിന്ന് ഇറങ്ങി നിലവിളിച്ച് ഓടി. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍ പെട്ട ഗേറ്റ് കീപ്പര്‍ ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ. തലശ്ശേരി സ്‌റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപായച്ചങ്ങല വലിച്ച് ആറ് മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ പുലര്‍ച്ചെ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Girl missing in train; mother pull emergency chain, Thalassery, News, Local-News, Missing, Girl, Police, Case, Complaint, Humor, Kerala.

Powered by Info News For You

Comments
Post a Comment