കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18കാരന്‍ മുങ്ങിമരിച്ചു

കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു. ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര റായ്-ശാരദ ദമ്പതികളുടെ മകന്‍ ശ്രവണാണ് മരിച്ചത്. ചാക്കുകൊണ്ട് നിര്‍മ്മിച്ച സമീപത്തെ അണക്കെട്ടില്‍ ഞായറാഴ്ച്ച രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന ശ്രവണ്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങള്‍; ശരത്ത്, ശരണ്‍.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?