സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ 18കാരന്‍ പിടിയില്‍; യുവാവിന്റെ ലാപ് ടോപ്പ് പരിശോധിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊല്ലം: (www.kvartha.com 20.12.2018) സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ 18കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു വീട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇയാളെ കൈയ്യോടെ പിടികൂടിയത്.

ഇയാളെ കണ്ട് പെണ്‍കുട്ടി ബഹളം വച്ചതോടെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കൈയോടെ പിടികൂടി ഇരവിപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കുളിമുറിയില്‍ എത്തി നോക്കിയതിന് കേസെടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. ആ നിലയ്ക്കാണ് അവര്‍ മൊഴി നല്‍കിയതും.

Police arrested 18 year old for immoral activities, Kollam, News, Local-News, Crime, Criminal Case, Mobile Phone, Police, Arrested, Custody, Kerala

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോള്‍ വേറെ നാല് വീടുകളില്‍ നിന്നും ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവാവ് സമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്ന് ലാപ്പ് ടോപ്പ് പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല.

കുളിസീനുകള്‍ ചിത്രീകരിച്ച ഏകദേശം 200 ഓളം വീഡിയോ ക്ലിപ്പുകള്‍ തന്റെ മൊബൈല്‍ ഫോണിലുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ പ്രതിയെ കൈയോടെ പിടിച്ച വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വിട്ടു നല്‍കാന്‍ തയ്യാറായിട്ടില്ല. ഫോണ്‍ തങ്ങളുടെ പക്കലില്ലെന്ന നിലപാടിലാണ് ഇവര്‍.

യുവാവിന്റെ മൊബൈലില്‍ നിന്ന് ചിത്രങ്ങള്‍ സുഹൃത്തുക്കളുടെ ഫോണിലേക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ പോലീസ് ഇയാളുടെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrested 18 year old for immoral activities, Kollam, News, Local-News, Crime, Criminal Case, Mobile Phone, Police, Arrested, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?