അബുദാബി വിമാനത്തില്‍ പത്തു മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നത് 185 യാത്രക്കാര്‍

അബുദാബി: (www.kvartha.com 21.12.2018) അബുദാബി വിമാനത്തില്‍ പത്തു മണിക്കൂറോളമായി 185 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 348 വിമാനമാണ് യാത്രപുറപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

വ്യാഴാഴ്ച രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളമായി യാത്രക്കാരെ വലച്ചിരിക്കുന്നത്. ബോഡിങ് പാസ്സ് നല്‍കിയ ശേഷം വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരില്‍ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയില്‍ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലില്‍ താമസിപ്പിച്ചു.

Flight delay in Abu Dhabi, Abu Dhabi, News, Business, Air India, Flight, Passengers, Gulf, World.

രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തില്‍ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വന്‍ തുക ടിക്കറ്റിനു നല്‍കിയ യാത്രക്കാര്‍ക്കാണ് ഈ ദുര്‍ഗതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flight delay in Abu Dhabi, Abu Dhabi, News, Business, Air India, Flight, Passengers, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?