റോഡ് വികസനം തടഞ്ഞതിനെതിരെ 18,000 കിഴക്കമ്പലം നിവാസികളുടെ നേതൃത്വത്തില്‍ വായ്മൂടി കെട്ടി പ്രതിഷേധം

കിഴക്കമ്പലം: (www.kvartha.com 17.12.2018) ട്വന്റി20 യുടെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിനെതിരെ 18,000 ത്തോളം കിഴക്കമ്പലം നിവാസികള്‍ വായ്മൂടി കെട്ടി പ്രതിഷേധിച്ചു. കിഴക്കമ്പലം ട്വന്റി20യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള വിലങ്ങ്-ചൂരക്കോട് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയത്. പ്രതിഷേധ ജാഥ കിഴക്കമ്പലം അന്ന ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ട്വന്റി20 നഗറില്‍ അവസാനിച്ചു.

ബിഎംബിസി നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യുന്നതിനായി ജോലികള്‍ ആരംഭിച്ചപ്പോഴാണ് നേതാക്കള്‍ എതിര്‍പ്പുമായി എത്തിയത്. ഇതോടെ ചേരിതിരിഞ്ഞ് വാക്കേറ്റമായി. പഞ്ചായത്തിലെ 25 റോഡുകള്‍ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ട്വന്റി20.

18,000 Kizhakkambalam natives protests, News, Protesters, Politics, Rally, Police, Road, Kerala

സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും റോഡ് നിര്‍മാണം നിര്‍ത്തി വച്ചു. റോഡ് നിര്‍മാണം നിലച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്,

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, മറ്റു അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധ ജാഥയില്‍ പങ്കെടുത്തു.


Keywords: 18,000 Kizhakkambalam natives protests, News, Protesters, Politics, Rally, Police, Road, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?