ഒന്നും രണ്ടും വയസുള്ള പെണ്‍മക്കളെ 18 മണിക്കൂര്‍ കാറില്‍ പൂട്ടിയിട്ട് സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി ആഘോഷിച്ചു; തിരിച്ചെത്തുമ്പോഴേക്കും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു; 19കാരിയായ മാതാവിന് 40വര്‍ഷം തടവ് ശിക്ഷ

ടെക്‌സാസ്: (www.kvartha.com 19.12.2018) ഒന്നും രണ്ടും വയസുള്ള പെണ്‍മക്കളെ 18 മണിക്കൂര്‍ കാറില്‍ പൂട്ടിയിട്ട് സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി ആഘോഷിക്കാന്‍ പോയി. എന്നാല്‍ തിരിച്ചെത്തുമ്പോഴേക്കും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ 19കാരിയായ മാതാവിന് 40വര്‍ഷം തടവ് ശിക്ഷ. അമേരിക്കന്‍ കോടതിയാണ് കുട്ടികളുടെ മാതാവായ അമാന്‍ഡ ഹോക്കിന്‍സ് (19) എന്ന യുവതിക്ക് കഴിഞ്ഞ ദിവസം 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

2017 ജൂണ്‍ ഏഴിന് ടെക്‌സാസിലെ ഹില്‍കണ്‍ട്രിയിലാണ് സംഭവം. പിഞ്ചുകുഞ്ഞുങ്ങളായ ബ്രിന്‍ ഹോക്കിന്‍സ് (1), എഡിസണ്‍ ഓവര്‍ഗാഡ് (എഡ്ഡി- 2) എന്നിവരെ കാറില്‍ പൂട്ടിയിട്ട ശേഷം അമാന്‍ഡ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിക്കാന്‍ പോവുകയായിരുന്നു. വെളുക്കുവോളം കുടിച്ചു കൂത്താടിയ യുവതി പിറ്റേന്ന് ഉച്ചയ്ക്ക് ഉണര്‍ന്നപ്പോഴാണ് കുട്ടികള്‍ കാറിലാണെന്ന് ഓര്‍ത്തത്.

 A woman partied as her kids sat in a hot car. She’ll serve 40 years in prison for their deaths, America, News, Murder, Crime, Criminal Case, Jail, Police, Arrested, World.

തിരിച്ചെത്തിയപ്പോഴേക്കും ചുട്ടുപഴുത്ത കാറില്‍ മക്കള്‍ മൃതപ്രായരായിരുന്നു. ഗ്ലാസുകള്‍ ഉയര്‍ത്തിയിരുന്നതിനാല്‍ ശുദ്ധവായുവും കിട്ടിയില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. തൊട്ടടുത്ത തടാകത്തിലെ പൂക്കള്‍ മണത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അവശരായെന്നാണ് അമ്മ ആശുപത്രിയില്‍ പറഞ്ഞത്.

എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ കുട്ടികളെ കാറില്‍ പൂട്ടിയിട്ട വിവരം തുറന്നുസമ്മതിക്കുകയായിരുന്നു. കുട്ടികള്‍ കാറില്‍ കിടന്ന് കരയുന്നത് കണ്ട ചിലര്‍ വിവരം അമ്മയെ അറിയിച്ചെങ്കിലും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നായിരുന്നു ഇവരുടെ മറുപടി.

കുട്ടികളെ രക്ഷിതാക്കള്‍ കാറില്‍ ബന്ദികളാക്കി പോവുകയും ശ്വാസംമുട്ടിയും മറ്റും അവര്‍ക്ക് അപായമുണ്ടാവുകയും ചെയ്യുന്ന സംഭവം അമേരിക്കയില്‍ വര്‍ധിച്ചുവരികയാണ്. ഒരു വര്‍ഷം ശരാശരി 38 കുട്ടികള്‍ ഇപ്രകാരം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A woman partied as her kids sat in a hot car. She’ll serve 40 years in prison for their deaths, America, News, Murder, Crime, Criminal Case, Jail, Police, Arrested, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?