ദേശീയപാതയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്
ആലപ്പുഴ: (www.kvartha.com 20.12.2018) ദേശീയപാതയില്‍ ആലപ്പുഴ ചേപ്പാട് കവലയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 17പേര്‍ക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ തിരുവനന്തപുരം കൊല്ലോട് എസ് എസ് ഭവനില്‍ എസ് ഷാരോണ്‍(26) ആണ് മരിച്ചത്.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന എട്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട്, കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
നെയ്യാറ്റിന്‍കരയില്‍ നിന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്. മുന്നിലുള്ള വാഹനത്തില്‍ ടെമ്പോ ട്രാവലര്‍ തട്ടിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതേസമയം പിന്നാലെ വന്ന ലോറി ട്രാവലറിലേക്ക് ഇടിച്ചു കയറുകയും മറിയുകയുമായിരുന്നു.
മേട്ടുപാളയത്ത് നിന്ന് പച്ചക്കറിയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ട്രാവലറിലേക്ക് ഇടിച്ചു കയറിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One killed in early morning road accident in Alappuzha, Alappuzha, News, Accidental Death, Accident, Vehicles, Dead, Obituary, Video, Hospital, Treatment, Injured, Kerala.

Powered by Info News For You

Comments
Post a Comment