നിസാര്‍ സേട്ട് ട്രാഫിക് ബോധവത്ക്കരണം ജീവത ദൗത്യമാക്കിയിട്ട് 17 വര്‍ഷം
ചെങ്ങന്നൂര്‍: (www.kvartha.com 18.12.2018) നിസാര്‍ സേട്ടിന്റെ ട്രാഫിക് ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുത്താല്‍ ആര്‍ക്കും മനസിലാകില്ല ഇദ്ദേഹത്തിന് എഴുത്തും വായനയും അറിയില്ലെന്ന്. നീണ്ട പതിനേഴ് വര്‍ഷമായി ട്രാഫിക് ബോധവത്ക്കരണം ജീവിത ദൗത്യമായി ഏറ്റെടുത്ത നിസാര്‍ സേട്ട് യാത്ര തുടരുകയാണ് തന്റെ 48-ാം വയസിലും. കടലുണ്ടി ട്രെയിന്‍ അപകടത്തിനുശേഷമാണ് ബോധവത്ക്കരണം തന്റെ ദൗത്യമായി ഏറ്റെടുത്തത്. അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് സേട്ടും ഉണ്ടായിരുന്നു.
ഈ ദുരന്തത്തിനുശേഷം നാട്ടിലെ മിക്ക അപകടങ്ങള്‍ക്കും പ്രധാന കാരണം അറിവില്ലായ്മയാണെന്നും അത് പരിഹരിക്കാന്‍ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കരുതി. അപകടം ഉണ്ടാകാതിരുക്കുവാന്‍ വാഹനമോടിക്കുന്നവര്‍ക്കും കാല്‍ നടക്കാര്‍ക്കും വേണ്ട അതീവ ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കുന്നത്. അപകടത്തില്‍ പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ എങ്ങനെയാണ് നല്‍കേണ്ടതെന്നും അവരെ എങ്ങനെ പരിചരിക്കണമെന്നും അദ്ദേഹം വിവരിക്കുന്നു.
റോഡിലൂടെ നടക്കുമ്പോള്‍ നായ കടിച്ചാല്‍ എന്തുചെയ്യണമെന്നുവരെ സേട്ട് ക്ലാസില്‍ ചിത്രവിവരണങ്ങളടങ്ങിയ 150ല്‍പരം ബാനറുകളും ബോര്‍ഡുകളുമുപയോഗിച്ച് പഠിപ്പിക്കുന്നു. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉളളതെങ്കിലും മലയാളം, കന്നഡ, തമിഴ്, ഹിന്ദി, ഉറുദു എന്നീ അഞ്ചുഭാഷകള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്യും. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രോമാട്രാക്ക് എന്ന സംഘടനയിലെ പ്രവര്‍ത്തകനാണ് നിസാര്‍ സേട്ട്.
ഷട്ടര്‍ മെക്കാനിക്കായ നിസാര്‍ സേട്ട് മാസത്തില്‍ പത്ത് ദിവസം വീടു പുലര്‍ത്താനായി ജോലിചെയ്യും. ബാക്കി 20 ദിവസം തന്റെ വാഹനമായ എം 80 സ്‌കൂട്ടറില്‍ കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലും അദ്ദേഹം ബോധവത്ക്കരണ ക്ലാസുമായി യാത്രചെയ്യുന്നുണ്ട്.
നിസാര്‍ സേട്ടിന്റെ നിസ്വാര്‍ത്ഥ സാമൂഹ്യ സേവനത്തിന് പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മദര്‍ തെരേസാ സ്മാരക അവാര്‍ഡ് നല്‍കിയിരുന്നു.
ഇതുകൂടാതെ മറ്റ് നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഊട്ടി കാന്തല്‍ ഹില്‍ബോഗി തെരുവ് ചെട്ടിയാര്‍ വീട്ടില്‍ ബാബുസേട്ടിന്റെയു കദീജയുടെയും നാലുമക്കളില്‍ മൂത്തവനായ നിസാര്‍ സേട്ട് കോഴിക്കോട് കല്ലായി ചക്കുകടവ് നബീസ ഹൗസിലാണ് ഭാര്യ സൗദാബീബിക്കൊപ്പം ഇപ്പോള്‍ താമസമാക്കുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഫാത്ത്വിമ നിഷ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹാജിറ ബാനു, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ആഷിക് എന്നിവരാണ് മക്കള്‍. പിതാവിന്റെ സേവായാത്രകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നതും ഇവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nisar Settu Traffic awareness has taken for 17 years, News, Local-News, Lifestyle & Fashion, Award, Chief Minister, Accident, Auto & Vehicles, Study class, Kerala.

Powered by Info News For You

Comments
Post a Comment