സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം 17 മുതല്‍ നോര്‍ക്ക റൂട്ട്സില്‍

കോഴിക്കോട്: (www.kasargodvartha.com 15.12.2018) സൗദി അറേബ്യയിലേയ്ക്ക് പോകുന്ന കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ഡിസംബര്‍ 17 മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഒരു സര്‍ട്ടിഫിക്കറ്റിന് 5,000 രൂപയാണ് ഫീസ്. കൂടാതെ, അതതു സര്‍വ്വകലാശാലകളുടെ പരിശോധന ഫീസും നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ്ജും നല്‍കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്സൈറ്റില്‍നിന്നോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ കാള്‍ സെന്ററിലെ 1800 425 3939 എന്ന നമ്പറില്‍നിന്നോ ലഭിക്കും.
 Saudi Embassy Attestation service will be started in Norka Roots on 17th, Kozhikode, Saudi Arabia, Kerala, news, Norka-roots.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Saudi Embassy Attestation service will be started in Norka Roots on 17th, Kozhikode, Saudi Arabia, Kerala, news, Norka-roots.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?