17 ഉം 14 ഉം വയസുള്ള പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 21കാരനായ സഹോദരനും സ്വകാര്യ ബസ് ജീവനക്കാരനും അറസ്റ്റില്‍
കോട്ടയം: (www.kvartha.com 19.12.2018) പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ സഹോദരനും സ്വകാര്യ ബസ് ജീവനക്കാരനും അറസ്റ്റില്‍. പതിനേഴും പതിനാലും വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുകാരി പ്രസവിച്ചു. ഇതിനിടെ ഇളയ സഹോദരിയായ പതിനാലുകാരിയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു സ്വകാര്യ ബസ് ജീവനക്കാരന്‍.
സംഭവത്തില്‍ 21കാരനായ സഹോദരനെ കുറവിലങ്ങാട് പോലീസും ബസ് ജീവനക്കാരനെ ഗാന്ധിനഗര്‍ പോലീസും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പതിനാലുകാരി സഹപാഠിയോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. സഹപാഠിയാണ് വിവരം അധ്യാപികയോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച അധ്യാപിക ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഉടന്‍ നടപടിയെടുക്കാന്‍ പോലീസ് കീഴ്ഘടകത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ബസ് ജീവനക്കാരന്‍ അകത്തായത്.
സഹോദരിയെയും തന്നെയും സ്വന്തം സഹോദരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്ന വിവരവും പതിനാലുകാരി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് സമ്മതിച്ചു. വീട്ടില്‍ വച്ചായിരുന്നു സഹോദരിമാരെ ഇയാള്‍ പീഡിപ്പിച്ചിരുന്നത്.
അറസ്റ്റിലായ സഹോദരന്‍ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്വകാര്യ ബസിലെ ജീവനക്കാരന്‍ ബസ് യാത്രയ്ക്കിടെയാണ് പതിനാലുകാരിയായ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്കിയാണ് ഇയാള്‍ സ്വന്തം വീട്ടില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മാതാപിതാക്കള്‍ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പീഡനത്തിന് ഇരയായ കുട്ടികളും പ്രതിയായ സഹോദരനും കഴിഞ്ഞിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളേയും നവജാത ശിശുവിനേയും ഒരു വനിതാ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 arrested for molesting minor girls, Kottayam, News, Local-News, Molestation, Crime, Criminal Case, Police, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment