16-ാം വയസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിപ്പിച്ചു; തുടര്‍ച്ചയായി ലൈംഗീക പീഡനവും പിന്നാലെ ശാരീരിക പീഡനവും, യുവാവിനെതിരെ പോക്‌സോ കേസ്; പീഡനത്തിനിരയായത് മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി
ബദിയടുക്ക: (www.kasargodvartha.com 04.12.2018) 16-ാം വയസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിപ്പിക്കുകയും പിന്നീട് തുടര്‍ച്ചയായി ലൈംഗീക പീഡനം നടത്തുകയും ചെയ്ത യുവാവിനെതിരെ ബദിയടുക്ക പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. വാണിനഗറിലെ ഉമേശന്‍ എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തത്.
രണ്ട് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഇപ്പോള്‍ ശാരീരിക പീഡനവും തുടങ്ങിയതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തിയത്. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസെടുത്തതെന്ന് ബദിയടുക്ക പോലീസ് വ്യക്തമാക്കി.
മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിലാണ് വിവാഹം കഴിച്ച് ഉമേശന്‍ ഒന്നിച്ച് താമസിപ്പിച്ച് പീഡിപ്പിച്ചു വന്നത്. പ്രതി പോലീസ് വലയിലായതായി സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Top-Headlines, Crime, Badiyadukka, Molestation case against Youth
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment