സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് 16 കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; ശിക്ഷ 26ന്
കാസര്‍കോട്: (www.kasargodvartha.com 24.12.2018) സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് 16 കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. ഓട്ടോഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് (30) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2013 ജൂലൈ 15ന് രാവിലെ 8.30 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ഇബ്രാഹിം ഖലീല്‍ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍ സുഹൃത്ത് ഖാലിദുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസില്‍ 23 സാക്ഷികളില്‍ 13 സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയുമാണ് വിസ്തരിച്ചത്.
കാസര്‍കോട് സി ഐമാരായിരുന്ന സി കെ സുനില്‍ കുമാര്‍ പ്രേംസദന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ സി ഐ ഡോ. ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാസര്‍കോട് അഡി. സെഷന്‍സ് (ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: School, Molestation, Student, News, Court, Molestation case; accused found guilty
< !- START disable copy paste -->
Keywords: School, Molestation, Student, News, Court, Molestation case; accused found guilty
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment