മേഘാലയയിലെ ഖനിയില്‍ 15 പേര്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി ജലനിരപ്പ് ഉയരുന്നു
ഗുവാഹത്തി: (www.kvartha.com 26-12-2018) മേഘാലയിലെ ഖനിയില്‍ 15 പേര്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതുവരെ ഒരാളെ പോലും കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ഖനിയിലെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത ഭീഷണിയാകുന്നുണ്ട്. 70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്.
അതേസമയം സാധാരണക്കാരായ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോപണമുണ്ട്. ഡിസംബര്‍ 13നാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.
ജീവനോടെയോ അല്ലാതെയോ ഒരാളെ പോലും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടം വഹിക്കുന്ന എസ് കെ ശാസ്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കാത്തിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത ഖനനം നടന്ന ഖനിയിലാണ് അപകടമുണ്ടായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: GUWAHATI: The search and rescue operations to look for 15 miners trapped since December 13 at a rat-hole mine in Meghalaya have stopped now. Two 25-horsepower (hp) pumps used to drain out the flooded illegal mine in the state's East Jaintia Hills were ineffective, officials said. Water from a nearby river kept flooding the mine, they said.
Keywords: National, Mine, Meghalaya

Powered by Info News For You

Comments
Post a Comment