ശബരിമല പ്രക്ഷോഭം; അമിത് ഷായുടെ സംഘം കൊച്ചിയിലെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു; റിപ്പോര്‍ട്ട് 15നകം

കൊച്ചി : (www.kvartha.com 02.12.2018) ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം, ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടു തയാറാക്കാന്‍ കൊച്ചിയിലെത്തിയ ബിജെപി ദേശീയ സംഘം ചര്‍ച്ചകളാരംഭിച്ചു. കോര്‍കമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു സംഘത്തിലുള്ളത്. ഡിസംബര്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സംഘം അറിയിച്ചത്. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കര്‍മസമിതി നേതാക്കളുമായും സംഘം ചര്‍ച്ച നടത്തും.

BJP's Sabarimala Team Arrives As Kerala, Kochi, News, Trending, Sabarimala Temple, Religion, Politics, BJP, Leaders, Visitors, Conference, Kerala.

ഉച്ചയ്ക്കുശേഷം ഗവര്‍ണര്‍ പി.സദാശിവത്തിനെ കാണും. പിന്നീടു ശബരിമലയില്‍ പോലീസ് അതിക്രമത്തിനിരയായവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. ഡിസംബര്‍ അഞ്ചിന് പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം രാത്രി തിരുവനന്തപുരത്തേക്കു തിരിക്കും. കൊച്ചിയില്‍ കാണാനാവാതെ പോയ കോര്‍ കമ്മിറ്റിയംഗങ്ങളെ തിരുവനന്തപുരത്തു കാണും.

മൂന്നിനു രാവിലെ ഒമ്പതുമണിക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കും. 10 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. 11ന് എന്‍ഡിഎ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം സംഘം ഡെല്‍ഹിക്കു മടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP's Sabarimala Team Arrives As Kerala, Kochi, News, Trending, Sabarimala Temple, Religion, Politics, BJP, Leaders, Visitors, Conference, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?