14 വര്‍ഷം മുമ്പ് വില കൊടുത്ത് വാങ്ങിച്ച വീടും പറമ്പും തരിശ് ഭൂമിയായി; പിഴവു പറ്റിയത് വില്ലേജ് ഓഫീസര്‍ക്ക്, പരിഹാരം കാണുമെന്ന് അധികൃതര്‍
മടിക്കൈ: (www.kasargodvartha.com 22.12.2018) 14 വര്‍ഷം മുമ്പ് നീലേശ്വരം സ്വദേശിയായ ടി വി കുമാരന്‍ മടിക്കൈ അമ്പലത്തറ വില്ലേജില്‍ 15 സെന്റ് പുരയിടവും ഭൂമിയും വാങ്ങി കുടുംബസമേതം താമസം തുടങ്ങി. എന്നാല്‍ കുമാരനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും ഇപ്പോള്‍ സര്‍ക്കാറിന്റേതാണെന്ന് റവന്യൂ അധികൃതര്‍. അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപ്പൊയിലില്‍ ബാലകൃഷ്ണന്‍ എന്ന ആളില്‍ നിന്നാണ് കുമാരന്‍ റീസ നമ്പര്‍ 2001/48 ബിയില്‍പ്പെട്ട 15 സെന്റ് സ്ഥലവും വീടും വില കൊടുത്ത് വാങ്ങിയത്.
ഇത്രയും കാലം കുമാരനും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം ഈ വീട്ടില്‍ താമസിച്ചുവരികയാണ്. ഇത്രയും കാലം ഈ വീടും പറമ്പിനും നികുതിയും അടക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം നികുതി അടക്കാന്‍ ചെന്നപ്പോഴാണ് കുമാരനും കുടുംബവും താമസിക്കുന്ന വീടും പറമ്പും പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞത്. അതിനാല്‍ ഇതിന് നികുതി അടക്കാന്‍ കഴിയുന്നില്ല. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍, ആര്‍ഡിഒ, ജില്ലാ ലീഗല്‍ അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസ് എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കുമാരന്‍ പറയുന്നത്.
1999ല്‍ പട്ടയം ലഭിച്ച ഭൂമി 2005ലാണ് കുമാരന്‍ വില കൊടുത്ത് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ രേഖകളിലുള്ള ഈ വീടും പറമ്പും പുറമ്പോക്ക് ഭൂമിയിലായതിനാല്‍ ഏതു നിമിഷവും ഈ കുടുംബം കുടിയിറങ്ങേണ്ടി വരുമെന്ന ഭീഷണിയിലാണ്.
പിഴവു പറ്റിയത് വില്ലേജ് ഓഫീസര്‍ക്ക്; പരിഹാരം കാണുമെന്ന് അധികൃതര്‍
മടിക്കൈ: അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപ്പൊയിലില്‍ റീസ നമ്പര്‍ 2001/ 48 ബിയില്‍പ്പെട്ട കുമാരന്റെ പുരയിടം ഉള്‍പ്പെടുന്ന ഭൂമി സര്‍ക്കാറിന്റെ പുറമ്പോക്കില്‍ തന്നെയാണെന്ന് അമ്പലത്തറ വില്ലേജ് അധികൃതര്‍ പറഞ്ഞു. 1999ല്‍ കാഞ്ഞിരപ്പൊയിലിലെ ബാലകൃഷ്ണന്‍ എന്നൊരാള്‍ക്ക് ഇവിടെ 15 സെന്റ് സ്ഥലം പട്ടയമായി ലഭിച്ചിരുന്നു. ഇതുപ്രകാരം അന്നത്തെ വില്ലേജ് ഓഫീസര്‍ സ്ഥലം അളന്നു നല്‍കുകയും ചെയ്തു. എന്നാല്‍ അന്ന് പറ്റിയ പിഴവാണ് സ്ഥലം മാറിപ്പോകാനിടയായത്. കുമാരന്റെ വീടിനും പറമ്പിനും തൊട്ടടുത്തുള്ള സ്ഥലമാണ് 1999ല്‍ ബാലകൃഷ്ണന് അനുവദിച്ചു നല്‍കിയത്.
എന്നാല്‍ ഇതിനു പകരം മറ്റൊരു സ്ഥലം അന്നത്തെ വില്ലേജ് ഓഫീസര്‍ അളന്ന് നല്‍കുകയായിരുന്നു. അതേ സമയം ഈ പിഴവ് മാറ്റി വീടും പറമ്പുമുള്ള സ്ഥലം തന്നെ കുമാരന് മാറ്റി നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റീസര്‍വ്വേയുടെ ഭാഗമായി രേഖകളെല്ലാം താലൂക്ക് ഓഫീസില്‍ ആയതിനാല്‍ ഇത് തിരിച്ചുകിട്ടുന്ന മുറക്ക് കുമാരന് ഇപ്പോഴുള്ള വീടും പറമ്പും തന്നെ അനുവദിക്കുമെന്നും വില്ലേജ് അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Top-Headlines, Village officer's mistake; House property included in Govt. property
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment