കോണ്‍ഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് 14 ദിവസത്തിനകം ഒഴിയണമെന്ന് കോടതി

ന്യൂഡല്‍ഹി: (www.kvartha.com 21.12.2018) കോണ്‍ഗ്രസ് തിരിച്ചടിയായി പാര്‍ട്ടി നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡെല്‍ഹിയിലെ ഓഫീസ് ഒഴിയാന്‍ കോടതിയുടെ ഉത്തരവ്. 14 ദിവസത്തിനകം ഒഴിയണമെന്നാണ് ഡെല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിടത്തിന്റെ 56 വര്‍ഷം പഴക്കമുള്ള ലീസ് റദ്ദാക്കിയ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നടപടിക്കെതിരെ ഉടമകളായ അസോസിയേറ്റ്‌സ് ജേര്‍ണല്‍സ് ലിമിറ്റഡാണ് (എ.ജെ.എല്‍) കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇക്കാര്യം പരിഗണിക്കാതിരുന്ന കോടതി 14 ദിവസത്തിനകം ഡെല്‍ഹി ഐ.ടി.ഒ ഏരിയയിലുള്ള ഓഫീസ് ഒഴിയണമെന്ന് ഉത്തരവിടുകയായിരുന്നു. അതേസമയം, ഗാന്ധി കുടുംബത്തിന്റെ അഴിമതിക്ക് ഉദാഹരണമാണെന്ന് ബി.ജെ.പി ആരോപിക്കുന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇതോടെ പുതിയ വഴിത്തിരിവ് വന്നിരിക്കുകയാണ്.

National Herald case: Delhi HC rejects AJL's plea against Centre's order to vacate premises, New Delhi, Trending, Politics, Court, Notice, Corruption, Rahul Gandhi, Sonia Gandhi, Congress, National

56 വര്‍ഷത്തെ ലീസ് അവസാനിപ്പിച്ച് ഒക്ടോബര്‍ 30നാണ് കേന്ദ്രം കെട്ടിടം ഒഴിയണമെന്ന നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷമായി അവിടെ ഒരു ദിനപത്രവും പ്രവര്‍ത്തിക്കുന്നില്ലെന്നും വാണിജ്യ ആവശ്യത്തിനായി മാത്രമാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫിസ് (എല്‍ ആന്‍ഡ് ഡിഒ) അറിയിച്ചു. അങ്ങനെ ചെയ്യുന്നത് ലീസ് കരാറിനു വിരുദ്ധമായതിനാലാണ് കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിക്കുമെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്. ആരോപണങ്ങള്‍ സോണിയയും രാഹുലും അന്നേ നിഷേധിച്ചിരുന്നു.

നഷ്ടം മൂലം 2008ല്‍ 'നാഷണല്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന കമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡിന് പുറമേ നവ്ജീവന്‍, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് 'യംഗ് ഇന്ത്യന്‍' എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ ആരോപണം.

സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് 'യംഗ് ഇന്ത്യന്‍'. എ.ജെ.എല്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു. പ്രസിദ്ധീകരണം പുനഃരാരംഭിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിനെ ബി.ജെ.പി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National Herald case: Delhi HC rejects AJL's plea against Centre's order to vacate premises, New Delhi, Trending, Politics, Court, Notice, Corruption, Rahul Gandhi, Sonia Gandhi, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?