കാസര്‍കോട്ടെ 14 പേരുടെ നിരോധാനം: ഗൂഢാലോചന കേസില്‍ വയനാട് സ്വദേശി റിമാന്റില്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ 14പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദാഇഷിലേക്ക് ആളെ ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി ഹബീബ് റഹ്മാനെ കോടതി റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എന്‍.ഐ.എ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ദാഇഷില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാ സഹായവും ചെയ്തു കൊടുത്തത് അറസ്റ്റിലായ ഹബീബാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. കേസിലെ പതിനേഴാം പ്രതിയാണ് ഹബീബ്. കേസിലെ ഒന്നാംപ്രതി അബ്ദുല്‍ റഷീദുമായി ഹബീബിന് അടുത്ത ബന്ധമുണ്ടായിരുന്നതായും ഇവര്‍ പലപ്പോഴും ഒരുമിച്ച് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

2015ലാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14പേരെ കാണാതായത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ ദാഇഷ് സംഘത്തില്‍ എത്തിപ്പെട്ടതായി എന്‍.ഐ.എ സ്ഥിരീകരിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?