ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ ആണ്ട് നേര്‍ച്ചയും വാര്‍ഷികവും 14 മുതല്‍

ബദിയടുക്ക (www.evisionnews.co): കണ്ണിയത്ത് അഹ്്മദ് മുസ്്‌ലിയാരുടെ 26-ാം ആണ്ട് നേര്‍ച്ചയും കോളജ് വാര്‍ഷിക മഹാസമ്മേളനവും 14,15,16 തിീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്്‌ലാമിക് അക്കാദമി കാമ്പസില്‍ നടക്കും. 14ന് വൈകിട്ട് നാലുമണിക്ക് പെരഡാല മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാം പരിസരത്ത് നിന്നും വിളംബരറാലി ആരംഭിക്കും. 5.30ന് സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി പതാക ഉയര്‍ത്തും. ഏഴിന് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. സയ്യദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിക്കും. എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. 

15ന് രാവിലെ 9.30ന് കുടുംബസംഗമം എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12 മണിക്ക് മജ്‌ലിസുന്നൂര്‍ സംഗമത്തിന് സമസ്ത ജില്ലാ പ്രസിഡണ്ട് താഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി നേതൃത്വം നല്‍കും. നാസ്വിറുദ്ധീന്‍ ബദ്‌രി ബാപ്പാലിപ്പൊനം ഉത്‌ബോധനം നടത്തും. നാലിന് ആത്മീയ സംഗമം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് മതപ്രഭാഷണം സമസ്ത ജനറല്‍ സെക്രട്ടറി ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

16ന് നാലിന് ഖത്മുല്‍ ഖുര്‍ആനും മൗലീദ് മജ്‌ലിസിനും പ്രിന്‍സിപ്പല്‍ അബ്ദുസലാം ദാരിമി ആലംപാടി നേതൃത്വം നല്‍കും. ഏഴിന് സമാപന സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാരംഭ പ്രാര്‍ത്ഥനയും ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാണവും നടത്തും. കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, സി.ടി അഹ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, മെട്രോ മുഹമ്മദ് ഹാജി, ഹക്കീം കുന്നില്‍, യഹ്‌യ തളങ്കര, ടി.എം സഈദ് തെക്കില്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

പത്രസമ്മേളനത്തില്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഫള്‌ലുര്‍ഹ്മാന്‍ ദാരിമി കുമ്പഡാജെ, അഷ്‌റഫ് പള്ളിക്കണ്ടം, സുബൈര്‍ ദാരിമി, മാഹിന്‍ കേളോട്ട്, ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?