136 കിലോ ഭാരമുള്ള യുവതി കാമുകനെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തി; ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്നും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പെന്‍സില്‍വാനിയ : (www.kvartha.com 07.12.2018) 136കിലോ (300 പൗണ്ട്) ഭാരമുള്ള യുവതി കാമുകനെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തി. 44 കാരിയായ വിന്‍ഡി തോമസാണ് 54കിലോ (120 പൗണ്ട്) ഭാരമുള്ള കാമുകന്‍ കീനോ ബട്‌ലറിനെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. 2018 മാര്‍ച്ച് 18ന് ആണ് കൊലപാതകം നടന്നത്. ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്നും ശ്വാസം മുട്ടിയുമാണ് കാമുകന്‍ കീനോ ബട്‌ലര്‍ മരിച്ചത്. കഴുത്തിനും പരിക്കുണ്ട്. ലഹരി തലയ്ക്കുപിടിച്ചതോടെയാണ് ഇവര്‍ കൊല നടത്തിയത്.
എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കൊല നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മദ്യപിച്ച് ബോധം നഷ്ടമായ വിന്‍ഡി മയക്കുമരുന്ന് വാങ്ങാന്‍ കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകന്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കുതര്‍ക്കമാവുകയും തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു.
തുടര്‍ന്ന് കാമുകന്റെ കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മേശക്കാലുകൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീടാണ് നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തിയത്. യുവാവിന്റെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ പാടുകളുണ്ട്.
കാമുകന്‍ മരിച്ചതോടെ യുവതി തന്നെ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. കേസിന്റെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. ഡിസംബര്‍ 21 ന് ശിക്ഷ വിധിച്ചേക്കും. വിന്‍ഡിക്ക് 18 വര്‍ഷമോ 36 വര്‍ഷമോ തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് എറി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 300-pound woman pleads guilty to crushing boyfriend, Police, Arrested, Crime, Criminal Case, Murder, World, Video.

Powered by Info News For You

Comments
Post a Comment