എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും; കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമാവും

മലപ്പുറം : (www.kvartha.com 07.12.2018) ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും. സാധാരണഗതിയില്‍ 19 ദിവസംകൊണ്ട് നടത്താറുള്ള പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും.

ഗണിതം മധുരമാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. കാരണം ഇത്തവണ കണക്ക് പരീക്ഷ പഠിക്കാന്‍ ഇടവേളകള്‍ ലഭിക്കില്ല. സോഷ്യല്‍ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് കണക്ക് പരീക്ഷ.

SSLC examinations to begin on March 13, Malappuram, News, Examination, school, Education, Students, Holidays, Kerala.

സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു. ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടാക്കുന്നത്.

എന്നാല്‍ പരീക്ഷാസമയത്തില്‍ വിദ്യാഭ്യാസവകുപ്പ് മാറ്റംവരുത്തിയിട്ടില്ല. ഇത്തവണയും ഉച്ചയ്ക്ക് കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാസമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കുതന്നെ നടത്തുന്നതെന്നാണ് വിശദീകരണം.

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ അതത് സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി. ചോദ്യപേപ്പറും അങ്ങനെ ചെയ്ത് ഇരു പരീക്ഷകളും രാവിലെ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SSLC examinations to begin on March 13, Malappuram, News, Examination, school, Education, Students, Holidays, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?