കല്‍ക്കരി ഖനിയില്‍ 13 പേര്‍ കുടുങ്ങി; 320 അടി ആഴമുള്ള ഖനിയില്‍ ബോട്ടുകളും ക്രെയിനുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം
ഗുവാഹത്തി: (www.kvartha.com 15-12-2018) കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. മേഘാലയയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. 320 അടി ആഴമുള്ള ഖനിയില്‍ നിലവില്‍ 70 അടി വെള്ളമുണ്ട്. വ്യാഴാഴ്ച രാവിലെ സമീപത്തെ നദി കരകവിഞ്ഞ് ഒഴുകിയത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ഖനിയില്‍ നിന്നും മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്.
ഖനിയില്‍ 13 പേരെ കാണാതായിട്ട് ഇന്ന് രണ്ട് ദിവസം പിന്നിടുകയാണ്. ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ അനധികൃത ഖനനം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കല്‍ക്കരി പൊടിയും ചളി വെള്ളവും കാരണം ഖനിയുടെ അകത്തെ കാഴ്ച വ്യക്തമല്ല.
വെള്ളിയാഴ്ച രാവിലെ മുതല്‍ നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ഇത്തരം അനധികൃത ഖനനത്തിനെതിരെ പലപ്പോഴും പരിസ്ഥിതിവാദികള്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.
അപകടത്തെ തുടര്‍ന്ന് ഖനി ഉടമ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NDRF rescuers and divers searched inside the flooded coal mine and all accessible areas with the help of boats. Poor visibility inside the mine due to muddy water and coal dust remains a big challenge for the rescuers. No map or plan of the mine - divided into chambers - is available, making it tougher to locate the trapped people.
Keywords: National, Meghalaya, Coal mine

Powered by Info News For You

Comments
Post a Comment