വേഗവും സാഹസികതയും സമ്മാനിക്കാന്‍ വി12 ഓട്ടോക്രോസ്
പാലാ : (www.kvartha.com 20.12.2018) വേഗതയുടെയും സാഹസികതയുടെയും ഉദ്വോഗനിമിഷങ്ങള്‍ സമ്മാനിക്കാന്‍ വി12 ഓട്ടോക്രോസ് പാലായില്‍ ഒരുങ്ങുന്നു. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ് പോര്‍ട്ട് ക്ലബ്ബ് ഇന്ത്യയുടെ അനുമതിയോടെയാണ് വി12 ഓട്ടോ ക്രോസ് കാര്‍റേസ് മൂന്നാം പാദം നടത്തുന്നത്. 22ന് രാവിലെ 10 മുതല്‍ പാലാ മുണ്ടുപാലം സുലഭ മൈതാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന ട്രാക്കിലാണ് മത്സരം അരങ്ങേറുന്നത്. പാലാ പയനിയര്‍ ക്ലബാണ് മത്സരാര്‍ത്ഥികളെ പാലായിലെത്തിക്കുന്നത്.
ഒന്നാം പാദം കാക്കൂരിലും, രണ്ടാം പാദം എറണാകുളത്തും നടന്നു. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടാണ് പാലായിലൊരുങ്ങുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 80 ഓളം റേസ് വണ്ടികള്‍ പങ്കെടുക്കുന്നു. വ്യത്യസ്ത കാര്യങ്ങള്‍ വ്യത്യസ്ത രീതിയില്‍ ചെയ്യുന്ന പയനിയര്‍ ക്ലബ്ബ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ക്ലബ്ബാണ്.
മികച്ച സംഘാടകന്‍ എന്ന് പേരെടുത്ത ടോമി കുറ്റിങ്കല്‍ ആണ് ക്ലബ്ബ് രക്ഷാധികാരി. സൗജന്യമായാണ് പ്രോഗ്രാം കാണാനുള്ള അവസരം ഒരുക്കുന്നത്. നാലായിരത്തോളം കാണികള്‍ക്കുള്ള സൗകര്യങ്ങള്‍ മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10മണിക്ക് കെ.എം.മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് അബി അല്‍ഫോന്‍സാ അധ്യക്ഷത വഹിക്കും. ക്ലബ്ബ് രക്ഷാധികാരി ടോമി കുറ്റിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. പാലാ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് ഫ് ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വാര്‍ഡ് കൗണ്‍സിലര്‍ സിബല്‍ പീറ്റര്‍ എന്നിവര്‍ അതിഥികളാകും.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ലയണ്‍സ് മള്‍ട്ടിപ്പിള്‍ സെക്രട്ടറി ജോയി തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കുന്നു. 45 ഓളം പയനിയര്‍ ക്ലബ്ബ് അംഗങ്ങള്‍ 20 ദിവസങ്ങളിലായി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
എല്ലാ വര്‍ഷവും റേസ് പാലായില്‍ നടത്തുന്നതിന് തീരുമാനിച്ചതായും ക്ലബ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടോമി കുറ്റിയാങ്കല്‍, അബി അല്‍ഫോന്‍സാ, രമേശ് റിഥം, അയ്യപ്പന്‍ ഐശ്വര്യ, ജിനു ഫാന്റസി, സിബി റീജന്‍സി, തോമസ് കല്ലറയ്ക്കല്‍, സന്തോഷ് ജോസഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: V12 autocross in Pala, Sports, Car, Press meet, Competition, Ernakulam, Inauguration, K.M.Mani, News, Kerala.

Powered by Info News For You

Comments
Post a Comment