സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിന് നേരെ 12 അംഗ സംഘത്തിന്റെ ആക്രമണം

കൊല്ലം: (www.kvartha.com 19.12.2018) സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിന് നേരെ 12 അംഗ സംഘത്തിന്റെ ആക്രമണം. കൊല്ലം പത്തനാപുരത്ത് കഴിഞ്ഞദിവസമാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പത്തനാപുരം ചേത്തര സ്വദേശിയായ ബിനീഷ് എന്ന യുവാവിനെയാണ് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.

ബിനീഷിന്റെ വീടിനു സമീപം താമസിക്കുന്ന സാമൂഹ്യവിരുദ്ധര്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനുശേഷം സ്ത്രീപീഡനത്തിന് പരാതി നല്‍കി ബിനീഷിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

Youth attacked Pathanapuram, Kollam, News, Crime, Criminal Case, Police, Complaint, Video, Kerala.

അതേസമയം സ്ത്രീപീഡന പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനീഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിനീഷിന്റെ അമ്മ മകനെ മര്‍ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

ബിനീഷിനെ മര്‍ദിച്ചവര്‍ പ്രദേശത്ത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഇവര്‍ക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

Photo Credited: Mathrubhumi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth attacked Pathanapuram, Kollam, News, Crime, Criminal Case, Police, Complaint, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?