കടയിലേക്ക് കോഴിമുട്ട വാങ്ങിക്കാനായി നല്‍കിയ 12 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവറെ ഒരു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 19.12.2018) കടയിലേക്ക് കോഴിമുട്ട വാങ്ങിക്കാനായി നല്‍കിയ 12 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവറെ ഒരു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. കോട്ടൂര്‍ ചേക്കോട്ടെ സി കെ നാരായണനെ (46)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. നെല്ലിക്കുന്നിലെ മുനീറിന്റെ പരാതിയിലാണ് നാരായണനെതിരെ പോലീസ് കേസെടുത്തത്. 2017ലാണ് സംഭവം.

ഡോറ ചിക്കന്‍ സെന്റര്‍ നടത്തുന്ന മുനീര്‍ തമിഴ്‌നാട്ടിലെ ഹാച്ചെറിയില്‍ നിന്നും കോഴിമുട്ട വാങ്ങിക്കൊണ്ടുവരാനായി നാരായണന് പണം ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ കോഴിമുട്ട വാങ്ങി നല്‍കാനോ പണം തിരിച്ചുനല്‍കാനോ തയ്യാറാകാത്തതോടെ മുനീര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വഞ്ചനാകുറ്റം ചുമത്തി നാരായണനെതിരെ പോലീസ് കേസെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Driver, arrest, Top-Headlines, Police, Cheating case accused arrested after 1 year
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?