മദ്ധ്യപ്രദേശില്‍ 114 സീറ്റ്; 4 സ്വതന്ത്രരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഭോപ്പാല്‍: (www.kvartha.com 12-12-2018) മദ്ധ്യപ്രദേശില്‍ നൂറ്റി നാല്പത്തിനാല് സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ്. സ്വതന്ത്രരായി മല്‍സരിച്ച് ജയിച്ച 4 പേരുടെ പിന്തുണയുണ്ടെന്ന വാദവുമായി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. അതേസമയം ബി എസ് പി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് ആണ് 4 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. 119 അംഗങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന് മറ്റ് തടസങ്ങള്‍ ഒന്നുമില്ല.

National, Election 2018, Congress

ബുധനാഴ്ച വൈകിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എല്‍ എ മാരുടെ യോഗം പാര്‍ട്ടി വിളിച്ചുകൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിഞ്ഞ മദ്ധ്യപ്രദേശ് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 230 നിയമസഭ മണ്ഡലങ്ങളാണ് മദ്ധ്യപ്രദേശിലുള്ളത്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു എം. എല്‍ എ ആണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കൂടി കുറവ് കോണ്‍ഗ്രസിനുണ്ട്. മായാവതി നേതൃത്വം നല്‍കുന്ന ബി എസ് പിക്ക് രണ്ട് എം. എല്‍ എമാരാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The counting has finally come to an end in Madhya Pradesh after it began 24 hours ago and the Congress has emerged as the single-largest party with 114 seats, just two short of the majority mark in the 230-seat Assembly.

Keywords: National, Election 2018, Congress



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?