ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി; 10 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സെന്‍കുമാര്‍ അടക്കമുള്ള പല പ്രമുഖരും

തിരുവനന്തപുരം: (www.kvartha.com 26.12.2018) നവോത്ഥാനം സംരക്ഷിക്കുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദലായി ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. ശബരിമലയിലെ യുവതീപ്രവേശനത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയാണു സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്. ഇതിന് ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Sabarimala Karma Samithi all set to hold 'Ayyappa Jyoti' event, Thiruvananthapuram, News, Religion, Trending, Politics, Sabarimala Temple, Kerala

വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍.എസ്.എസ് പോലുള്ള സംഘടനകളും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മയും അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖവും വന്നതോടെ അയ്യപ്പജ്യോതിയുടെ വിജയവും പങ്കാളിത്തവും ഏറെ ചര്‍ച്ചയാവും. കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്‌നാട്ടിലേക്കു കടക്കുന്ന രീതിയിലാണു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.

പാതകളുടെ ഇടതുവശം ചേര്‍ന്ന് 795 കിലോമീറ്റര്‍ ദൂരത്തില്‍ ജ്യോതിസംഗമം സംഘടിപ്പിക്കും. ഹൊസങ്കടി മുതല്‍ അങ്കമാലി വരെ ദേശീയപാതയിലും അങ്കമാലി മുതല്‍ മൂവാറ്റുപുഴ വരെ എം.സി റോഡിലും ഭക്തര്‍ അണിനിരക്കും.

മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ, പാലാ വഴി ഏറ്റുമാനൂരില്‍ സംഗമിച്ച്, വീണ്ടും എം.സി റോഡിലൂടെ കോട്ടയം, പന്തളം, കൊട്ടരക്കര വഴി തിരുവനന്തപുരത്തേക്ക് അയ്യപ്പജ്യോതി നീളും.അവിടെനിന്ന് അതിര്‍ത്തിയായ കളിയിക്കാവിള വഴി മാര്‍ത്താണ്ഡം, തക്കല, പാര്‍വതീപുരം, കന്യാകുമാരി വരെ സംഗമം നീളും. കേരളത്തില്‍ 250 ഉം തമിഴ്‌നാട്ടില്‍ 65ഉം കേന്ദ്രങ്ങളില്‍ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ചേരും. 

ചെരാതിലും നാളികേരമുറിയിലും എള്ളുതിരി കത്തിച്ചാണ് ദീപം തെളിക്കുക. ഹൊസങ്കടിയില്‍ സ്വാമി യോഗേന്ദ്ര സരസ്വതിയും കളിയിക്കവിളയില്‍ സുരേഷ് ഗോപി എം.പിയും ദീപം തെളിച്ച് കൈമാറും. വൈകിട്ട് 4.30 ന് ഭക്തര്‍ റോഡില്‍ അണിനിരക്കും. 5.45 ന് സമ്മേളനങ്ങള്‍ ആരംഭിക്കും. ആറിന് ജ്യോതി തെളിക്കും. 6.30 ന് ശരണം മുഴക്കി സമാപിക്കും. രാജ്യത്തെ മറ്റു 12 സംസ്ഥാനങ്ങളിലെ മൂവായിരം കേന്ദ്രങ്ങളിലും അയ്യപ്പഭക്തര്‍ ജ്യോതി തെളിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തിലുണ്ടാകും. മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര് തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala Karma Samithi all set to hold 'Ayyappa Jyoti' event, Thiruvananthapuram, News, Religion, Trending, Politics, Sabarimala Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?