പ്രസ് ക്ലബിനു സമീപം കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഹോട്ടല്‍ ജീവനക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു; മരിച്ചത് 10 ദിവസം മുമ്പ് വീടുവിട്ടയാള്‍

കാസര്‍കോട്: (www.kasargodvartha.com 25.12.2018) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ പ്രസ് ക്ലബിനോട് ചേര്‍ന്നുള്ള കാടുമൂടിയ പ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജോലിക്കാരനായിരുന്ന സുള്ള്യ സ്വദേശി രാമകൃഷ്ണനാണ് (55)മരിച്ചത്. 10 ദിവസം മുമ്പ് വീടുവിട്ടു പോയതാണെന്നും ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരിച്ചയാളുടെ വസ്ത്രങ്ങളും മറ്റും കണ്ടാണ് മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. നേരത്തെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബജ്കുഡ്‌ലുവിലെ വാടക വീട്ടിലായിരുന്നു രാമകൃഷ്ണന്‍ താമസിച്ചുവന്നിരുന്നത്. വീട്ടില്‍ നിന്നും പോയ ശേഷം ഭാര്യയും മക്കളും നീര്‍ച്ചാലിലെ മറ്റൊരു വാടക വീട്ടിലേക്ക് മാറിയിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Deadbody, Top-Headlines, Press Club, Hanged, Hanged death; dead body identified
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?