10 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന - ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: (www.kvartha.com 22.12.2018) പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ് നടത്തുന്നു. തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി 2019 ജനുവരി 11ന് പുതിയ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ഫെബ്രുവരി മധ്യത്തോടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും രൂപവല്‍കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ അറിയിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പു വിജ്ഞാപനം ഡിസംബര്‍ 26 ന് പുറപ്പെടുവിക്കും. ഈയിടെ നിയമസഭ കേരള സ്‌പോര്‍ട്‌സ് ആക്ടില്‍ വരുത്തിയ നിയമഭേദഗതികള്‍ക്ക് അനുസൃതമായാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. പത്തുവര്‍ഷത്തിന് ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വളരെയധികം പ്രധാന്യമര്‍ഹിക്കുന്നെന്നും സഞ്ജയന്‍ കുമാര്‍ പറഞ്ഞു.
കൂടാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലേക്കുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതിനിധി എന്നിവര്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ജനുവരി 16 ന് രാവിലെ 10 മുതല്‍ 12 മണി വരെ നടക്കും. ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2019 ജനുവരി 21 ന് 10 മണിക്ക് നടക്കും.
സംസ്ഥാന കായിക നിയമമനുസരിച്ച് 50 ഗ്രാമപഞ്ചായത്തുകളില്‍ താഴെയുള്ള ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്ന് അവര്‍ തന്നെ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങളില്‍ കുറയാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലുണ്ടാകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു പ്രതിനിധിയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ഒരു പ്രതിനിധിയൂം കൗണ്‍സിലിലേയ്ക്ക് ഈ രീതിയില്‍ തെരഞ്ഞെടുക്കപ്പെടും. അന്‍പതോ അതിലധികമോ ഗ്രാമപഞ്ചായത്തുകളുള്ള ജില്ലകളില്‍ നിന്ന് അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കാം. ഇവരില്‍ ഒരാള്‍ വനിതാ പ്രതിനിധിയോ അല്ലെങ്കില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രതിനിധിയോ ആയിരിക്കാം.
തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 14ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയെ സംബന്ധിച്ച പരാതികള്‍ നല്‍കാവുന്ന അവസാന തിയതി ഡിസംബര്‍ 21 ആയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അതാത് ജില്ലാ കൗണ്‍സില്‍ സ്‌പോര്‍ട്‌സ് ഓഫീസുകളിലും ബന്ധപ്പെട്ട റിട്ടേര്‍ണിംഗ് ഓഫിസര്‍മാരുടെ ഓഫിസുകളിലും ഇട്ടിട്ടുണ്ട്. ആക്ഷേപങ്ങള്‍ പരിശോധിച്ചശേഷം അന്തിമ വോട്ടര്‍പട്ടിക 24നു പ്രസിദ്ധീകരിക്കും. ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍ 26, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തിയതി 29, സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് 31. പത്രിക പിന്‍വലിക്കുന്നതും സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതും ജനുവരി മൂന്ന്. വോട്ടെടുപ്പും വോട്ടെണ്ണലും ജനുവരി 11ന് തന്നെ നടക്കും.
സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടറാണ് തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തെരെഞ്ഞെടുപ്പുകളുടെ റിട്ടേര്‍ണിംഗ് ഓഫിസര്‍ അതാത് ജില്ലകളിലെ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയിരിക്കും.
സംസ്ഥാന സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അതത് ജില്ലാ അസോസിയേഷനുകളില്‍നിന്ന് ഓരോ അംഗം വീതം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്കു പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ആസ്ഥാനങ്ങളിലെ നഗരസഭാ മേയര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിടവരടക്കം 11 എക്‌സോഫീഷ്യോ അംഗങ്ങളെ കൂടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ ഉള്‍പ്പെടുത്തും. കൂടാതെ ജില്ലകളിലെ എംഎല്‍എമാരില്‍നിന്ന് മൂന്നിലൊന്നു പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവരെ അഞ്ചു വര്‍ഷത്തേയ്ക്ക് അംഗങ്ങള്‍ തെരഞ്ഞെടുക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗം എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി ജില്ലാ കൗണ്‍സിലിനുണ്ടായിരിക്കും.
അതതു ജില്ലകളിലെ നഗരസഭകളുടെയും ഗ്രാമീണ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടേയും, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ഏകോപിപ്പിക്കും. കൂടാതെ കായിക പരിപാടികളും മത്സരങ്ങളും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുകയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൈമാറുന്ന മറ്റ് ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Government announces elections to Kerala Sports Council and district councils, Kerala, Sports, News, Sports Council, Election.

Powered by Info News For You

Comments
Post a Comment