ഇഷ അംബാനിയുടെ വിവാഹം: മുംബൈ വിമാനത്താവളത്തില്‍ ഒരു ദിവസത്തില്‍ വിമാനങ്ങള്‍ ഉയര്‍ന്നു താണത് 1007 തവണ

മുംബൈ:(www.kvartha.com 10/12/2018) ഇഷ അംബാനിയുടെ വിവാഹത്തെ തുടര്‍ന്ന് പുതുറെക്കോര്‍ഡിട്ട് മുംബൈ വിമാനത്താവളം. മുംബൈ ഛത്രപതി ശിവജി രാജ്യന്തര വിമാനത്താവളമാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹദിവസം റെക്കോര്‍ഡ് കുറിച്ചത്. 24 മണിക്കൂറില്‍ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്തത്.

ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്നുള്ള വിമാന സര്‍വീസുകളാണ് എണ്ണം കൂട്ടിയതെന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ഇതാണ് കാരണമെന്ന് വിമാനത്താവള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആഘോഷത്തിനായി ഉദയ്പൂരിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായി 150 ചാര്‍ട്ടേഡ് വിമാനങ്ങളിലും 44 സ്ഥിരം സര്‍വീസുകളിലുമായാണ് അതിഥികളെ എത്തിച്ചത്.

 News, Mumbai, National, Airport, Marriage, Mumbai's Chhatrapati Shivaji airport creates record! 1,004 aircraft movements handled in a day


യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാന്‍ - കിരണ്‍ റാവു, പ്രിയങ്ക ചോപ്ര - നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായി ജോഡികളും, സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തി. വിവാഹാഘോഷത്തിന്റെ ഭാഗമായി പോപ് താരം ബിയോണ്‍സിന്റെ സംഗീത നിശയും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Airport, Marriage, Mumbai's Chhatrapati Shivaji airport creates record! 1,004 aircraft movements handled in a day 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?