കഞ്ചാവ് വില്‍പന നടത്തിയ യുവാവിന് 10,000 രൂപ പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2018) കഞ്ചാവ് വില്‍പ്പനക്കിടയില്‍ എക്സൈസ് അധികൃതര്‍ പിടികൂടി കേസെടുത്ത യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. തൈക്കടപ്പുറത്തെ മുസ്തഫയെ (37)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി (ഒന്ന്) 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

കാഞ്ഞങ്ങാട് നയാബസാറിന് സമീപം വെച്ചാണ് മുസ്തഫയെ ഹൊസ്ദുര്‍ഗ് എക്സൈസ് ഓഫീസര്‍ ഹരിനന്ദനന്‍ സംഘവും ചേര്‍ന്ന് പിടികൂടിയത്. നയാബസാറിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട മുസ്തഫയെ ചോദ്യം ചെയ്യുകയും കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ 23 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ആയിരുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന രഹസ്യമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കിടെയാണ് മുസ്തഫ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fine, accused, Ganja seized, Fine for ganja case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?