കഞ്ചാവ് വില്‍പ്പന; പിടിയിലായ രണ്ടു പേര്‍ക്ക് 10,000 രൂപ പിഴ ശിക്ഷ

കാഞ്ഞങ്ങാട്:  (www.kasargodvartha.com 15.12.2018) കഞ്ചാവ് വില്‍പ്പനക്കിടയില്‍ പോലീസ് പിടികൂടിയ രണ്ടംഗസംഘത്തെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പള്ളിക്കര താഴതൊട്ടിയിലെ ടി ഹാരിസ് (44), പടന്നചാപ്പയിലെ ലത്തീഫ് (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി (ഒന്ന്) 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
Kanhangad, Ganja, Kasaragod, News, Fine, Accused, Court, Ganja sale; Fine for accused

2016 സെപ്തംബര്‍ 13ന് ചന്തേര പോലീസാണ് ഇവരെ പിടികൂടി കേസെടുത്തത്. ഇവരുടെ കൈയില്‍ നിന്നും വില്‍പ്പനക്ക് വെച്ച് 75 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ഫോണ്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് പറയുന്നു. ദേശീയ പാത കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്ന സംഘം വ്യാപകമായിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് രണ്ടംഗസംഘം പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Ganja, Kasaragod, News, Fine, Accused, Court, Ganja sale; Fine for accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?