10 വയസുകാരിക്ക് പീഡനം; അധ്യാപകന് 6 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കൊല്ലം: (www.kvartha.com 13.12.2018) 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അധ്യാപകനായ ഷംസുദ്ദീനെ(43) ആണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ കോടതി) ഇ ബൈജു ശിക്ഷിച്ചത്.

വിദ്യാര്‍ത്ഥിനിയെ മദ്രസ കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ തുകയില്‍ 40,000 രൂപ ഇരയ്ക്ക് നല്‍കുന്നതിന് നിര്‍ദേശിച്ച് ഉത്തരവായി.

ഏഴ് സാക്ഷികളേയും, ഒമ്പത് റിക്കാര്‍ഡുകളും കോടതിയില്‍ ഹാജരാക്കി പ്രതി കുറ്റം ചെയ്തിട്ടുള്ളതായി സംശയാതീതമായി പ്രോസിക്യൂഷന്‍ തെളിയിച്ചു. പ്രോസിക്യൂട്ടര്‍മാരായ കെ പി ജബ്ബാര്‍, ജി സുഹോത്രന്‍, അമ്പിളി ജബ്ബാര്‍, പി ബി സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Molestation, Court, 10 year old girl molested; imprisonment and fine for teacher 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?