പറശ്ശിനിക്കടവില്‍ 10-ാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍, ഒരാള്‍ വിദേശത്തേക്ക് കടന്നു
തളിപ്പറമ്പ്: (www.kvartha.com 07.12.2018) കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍ എന്നിവരാണു പിടിയിലായത്. ഇതോടെ 16 കേസുകളിലായി 15 പേരാണു കസ്റ്റഡിയിലുള്ളത്. എട്ടു പേരെ കഴിഞ്ഞദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി തളിയില്‍ ഉറുമി വീട് നിഖില്‍ (20), ആന്തൂര്‍ തളിയില്‍ കണ്ടന്‍ ചിറക്കല്‍ ശ്യാം മോഹന്‍ (25), തളിയില്‍ തിടില്‍പറമ്പ് കെ.സജില്‍ (24), അഞ്ജന എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ പരിചയപ്പെട്ടു പീഡിപ്പിച്ച മീത്തല്‍ മൃദുല്‍ (24), വടക്കാഞ്ചേരി ഉഷസില്‍ വൈശാഖ് (22), മാട്ടൂല്‍ തോട്ടത്തില്‍ ജിതിന്‍ (27), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത് (27), പറശ്ശിനിക്കടവ് സ്വദേശി അഷിത് വല്‍സരാജ് (55) എന്നിവരെയാണു പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പോലീസ് വ്യക്തമാക്കി. ഒരാള്‍ വിദേശത്തേക്കു കടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി ആറു പേര്‍ക്കെതിരെയാണ് ഇതുവരെ വളപട്ടണം പോലീസ് കേസെടുത്തിട്ടുള്ളത്. തളിയില്‍ സ്വദേശിയായ ഒരാളെക്കൂടി പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒക്ടോബറിലാണു നിഖിലും മൃദുലും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൈതല്‍മല വിനോദസഞ്ചാര കേന്ദ്രത്തോടു ചേര്‍ന്ന റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പീഡനക്കേസില്‍ ലോഡ്ജ് ജിവനക്കാരനടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മാത്രമല്ല, മറ്റു പല വീടുകളില്‍ വെച്ചും ഹോട്ടലുകളില്‍ വെച്ചും നിരവധി പേര്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two more arrested for Kannur molest case, News, Local-News, Trending, Molestation, Crime, Criminal Case, Police, Custody, Kerala.

Powered by Info News For You

Comments
Post a Comment