ഡിസംബര്‍ 06 എല്‍ ഡി എഫ് മതസൗഹാര്‍ദ ദിനമായി ആചരിക്കും

കാസര്‍കോട്: (www.kasargodvartha.com 03.12.2018) അയോധ്യയില്‍ ഹിന്ദുധര്‍മ്മസഭയുടെ മറവില്‍ ബി.ജെ.പി- സംഘ്പരിവാര്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കികൊണ്ട് നടത്തി വരുന്ന ഗൂഡനീക്കങ്ങള്‍ തുറന്ന് കാണിക്കുന്നതിനായി ഡിസംബര്‍ ആറിന് എല്‍.ഡി.എഫ് മതസൗഹാര്‍ദ ദിനമായി ആചരിക്കും. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് ദയനീയമായി പരാജയപ്പെടുകയും ജനദ്രോഹ നയങ്ങളില്‍ റിക്കാര്‍ഡ് സ്ഥാപിക്കുകയും ചെയ്ത ബി.ജെ.പി തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ രാമക്ഷേത്ര പ്രശ്‌നമുയര്‍ത്തി വര്‍ഗീയ ചേരിതിരുവുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്.

ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഡാലോചന തുറന്ന് കാണിക്കുന്നതിനായി ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന മതേതര സദസ് വിജയിപ്പിക്കുവാന്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. അഡ്വ. ഗോവിന്ദന്‍പള്ളികാപ്പില്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, കെ.വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, വി.പി രാജു, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ. സി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, LDF, LDF decided to mark Dec 06 as religious friendly day
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?