മുഖ്യമന്ത്രിക്കു വേണ്ടി രാജധാനി കാസര്‍കോട്ട് നിര്‍ത്തി

കാസര്‍കോട്:(www.kasargodvartha.com 14/11/2018) മുഖ്യമന്ത്രി പിണറായി വിജയിന് ഇറങ്ങാന്‍ വേണ്ടി രാജധാനി എക്സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസില്‍ മുഖ്യമന്ത്രി യാത്രക്കാരനായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഏഴിന് മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ രാജധാനി എക്സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രിക്ക് വേണ്ടിയായാല്‍ പോലും രാജധാനി കാസര്‍കോട്ട് നിര്‍ത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും രംഗത്തെത്തി.

News,Kasaragod, Kerala, MLA, Train, Railway station,Rajadhani Stopped in Kasaragod for CM


സ്ഥിരമായി രാജധാനി കാസര്‍കോട്ട് നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നെല്ലിക്കുന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തു. സാങ്കേതികത്വത്തിന്റെ പേരിലാണ് കാസര്‍കോട്ട് രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കാത്തതെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട് തീര്‍ത്തും തെറ്റാണെന്ന് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിക്കുവേണ്ടി വണ്ടി നിര്‍ത്തിയതോടെ ബോധ്യമായെന്ന് നെല്ലിക്കുന്ന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kasaragod, Kerala, MLA, Train, Railway station,Rajadhani Stopped in Kasaragod for CM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?