മായാവതി പ്രധാനമന്ത്രി, ഞാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും: അജിത് ജോഗി

റായ്പൂര്‍: (www.kvartha.com 11-10-2018) അടുത്ത വര്‍ഷം ആദ്യം നടക്കുന്ന സംസ്ഥാന ദേശീയ തിരഞ്ഞെടുപ്പുകളില്‍ തനിക്ക് സുപ്രധാനമായ പങ്കുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗി. ഇടതുപക്ഷവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി തന്റെ പക്ഷം സഖ്യമുണ്ടാക്കി കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിന് ശേഷം താന്‍ മുഖ്യമന്ത്രിയാകുമെന്നും അജിത് ജോഗി പറഞ്ഞു. 2000ത്തില്‍ ഛത്തീസ്ഗഡ് നിലവില്‍ വന്നപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി.

പ്രധാനമന്ത്രി പദത്തിന് മായാവതിയേക്കാള്‍ ഉത്തമ മറ്റൊരാളില്ലെന്നും അജിത് ജോഗി പറഞ്ഞു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി രഹിത, കോണ്‍ഗ്രസ് രഹിത സഖ്യത്തിനായിരിക്കും ഭൂരിപക്ഷം ലഭിക്കുക. ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് എന്റെ  ഉത്തരം മായാവതിയെന്നാണ്. ദളിത് വിഭാഗക്കാരിയും സ്ത്രീയും നാല് വട്ടം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയേക്കാള്‍ പ്രധാനമന്ത്രി പദത്തിന് അര്‍ഹയായ മറ്റൊരാളില്ല എന്നും ജോഗി പറഞ്ഞു.

National, Politics, UP

72കാരനായ അജിത് ജോഗി ഇന്ത്യന്‍ പോലീസ് സര്‍വീസിലും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും പാര്‍ട്ടി തന്നെ അവഗണിക്കുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2016ലായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I have always believed that a non-Congress, non-BJP coalition will have a majority in 2019. It will be decided then (who will be PM) but I personally believe Mayawati deserves it as the first Dalit, a woman, as a politician from Uttar Pradesh and as a four-time chief minister," Mr Jogi, 72, said.

Keywords: National, Politics, UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?