പൊതുവിദ്യാഭ്യാസ മികവിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: (www.kvartha.com 28.11.2018) പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനു ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വിശദമായ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍. ഓരോ കുട്ടിയുടെയും കഴിവുകളും സവിശേഷതകളും തിരിച്ചറിഞ്ഞ് എങ്ങിനെയെല്ലാം വിനിമയം ചെയ്യാമെന്ന അന്വേഷണമാണു അക്കാദമിക് പ്ലാന്‍ മുന്നോട്ടു വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി ശില്‍പ്പശാലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
Kerala, News, Education, Academic master plan for General education

എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണു മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യം. വിദ്യാലയങ്ങളില്‍ ഹരിത നിയമാവലി കര്‍ശനമാക്കും. മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 141 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭാഷാ ശേഷി, ആശയവിനിമയ പാടവം, ജീവിത നൈപുണ്യം ഇവയില്‍ ഓരോ കുട്ടിക്കും മികച്ച പരിശീലനം നല്‍കും. ലബോറട്ടറികളും, ലൈബ്രറി സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തും. സംസ്ഥാനത്താകെ നിലവില്‍ 43,329 ക്ലാസ് മുറികളെ ഹൈടെക്കാക്കിയിട്ടുണ്ട്. ബാക്കിയുള്ള 1,671 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈടെക്ക് ക്ലാസ് മുറികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ ക്യാമ്പസുകള്‍ 33 ശതമാനം ഹരിതാവരണമുള്ളതാക്കുന്നതിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിക്കും. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി പഠനങ്ങള്‍ നടത്തല്‍, പഠന ദിനങ്ങള്‍ ഉറപ്പാക്കല്‍,  കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളെ മെച്ചപ്പെടുത്തല്‍, അവയുടെ ശാസ്ത്രീയമായ ഡോക്യുമെന്റേഷന്‍, സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍, പ്ലാസ്റ്റിക്, കീടനാശിനി, ലഹരി മുക്ത ക്യാമ്പസ് സൃഷ്ടിക്കല്‍ എന്നിവയും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാവി പരിപാടികളാണ്. ഇവയെ കൃത്യമായി നടപ്പിലാക്കി അക്കാദമിക് മികവുകളോടെ കേരള വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍, നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ജനപ്രതിനിധികളായ എ.ജി.സി. ബഷീര്‍, അഡ്വ. വി. രാജേന്ദ്രബാബു, സാബു കെ ജേക്കബ്, പി. ഖാലിദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Education, Academic master plan for General education 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?