ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ഏറെ ബുദ്ധിമുട്ട്; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്ററോ ലിഫ്‌റ്റോ സ്ഥാപിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, റെയില്‍വേ ജനറല്‍ മാനേജരോട് റിപോര്‍ട്ട് തേടി

കാസര്‍കോട്: (www.kasargodvartha.com 15.11.2018) ആയിരക്കണക്കിന് യാത്രക്കാര്‍ ദിനവും ആശ്രയിക്കുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലേക്ക് കടക്കുന്നതിനായി ഭിന്നശേഷിക്കാരും പ്രായമായവരും പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഇവിടെ എസ്‌കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗിനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് സ്വമേധയാ കേസെടുത്ത് ചെന്നൈ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരോടും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരോടും(ഡിആര്‍എം) റിപ്പോര്‍ട്ട് തേടിയത്.

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേമേല്‍പ്പാലം കടക്കുന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെയും ഭിന്നശേഷിക്കാരായ രണ്ടുപേര്‍ മേല്‍പ്പാലം കടക്കുവാന്‍ ബുദ്ധിമുട്ടുന്നതു നേരിട്ടുകണ്ടതിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. മാത്രമല്ല റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിന്റെ വീതിയും കുറവാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തവര്‍ വളരെ പ്രയാസപ്പെട്ട് മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും മറ്റ് പ്രധാന സ്റ്റേഷനുകളിലെപോലെ ഇവിടെയും എസ്‌കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി. മലബാര്‍ എക്സ്പ്രസ് സമയംപാലിക്കുന്നില്ലെന്ന പരാതിയില്‍ റെയില്‍വേ വിശദീകരണം നല്‍കി. ക്രമീകരണത്തിന്റെ ഭാഗമായാണു വൈകിയോടിരുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Railway station, Top-Headlines, case, No Escalator in Kasaragod Railway station; Human right commission case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?