ഒരു പെണ്ണിന്റെ കാല്‍ കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരം? പ്രതികരണവുമായി രഹന ഫാത്തിമ
പത്തനംതിട്ട:(www.kvartha.com 27/11/2018) ഒരു പെണ്ണിന്റെ കാല്‍ കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയില്‍ അറസ്റ്റിലായി പത്തനംതിട്ടയില്‍ എത്തിച്ചപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
പത്തനംതിട്ട സിഐ ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയിരുന്ന ആളുകള്‍ കൂക്കിവിളികളോടെയാണ് രഹനാ ഫാത്തിമയെ സ്വീകരിച്ചത്. എന്നാല്‍ കൂകാന്‍ പോലും അറിയാത്ത ചിലര്‍ തനിക്കെതിരെ കുരയ്ക്കുകയാണ് എന്നായിരുന്നു രഹനാ ഫാത്തിമയുടെ പ്രതികരണം. ഇതിലൂടെ സ്വന്തം സംസ്‌ക്കാരമെന്താണെന്ന് അവര്‍ തെളിയിച്ചു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ അവരുടെ മതവികാരവും ബ്രഹ്മചര്യവും നശിക്കുമെന്ന് സമ്മതിച്ചിരിക്കുകയാണെന്നും രഹന കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് പത്തനംതിട്ട പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ പാലാരിവട്ടത്തെ ബി എസ് എന്‍ എല്‍ ഓഫീസില്‍ നിന്നും രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ടയിലെത്തിയ രഹനാ ഫാത്തിമയെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Trending, Complaint, Arrest, Rahna Fathima on arrest

Powered by Info News For You

Comments
Post a Comment