കര്‍ണാടകയില്‍ താമരയ്ക്ക് വിളര്‍ച്ച
ബംഗളുരു: (www.kvartha.com 06.11.2018) കര്‍ണാടകയില്‍ ബിജെപി നേരിടുന്നത് തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ തോല്‍വികള്‍ ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റ മോഹത്തിനേറ്റ തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം.
മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചന പുറത്ത് വരുമ്പോള്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യമാണ് മുന്നേറുന്നത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബി.ജെ.പിയുടെ യദ്യൂരപ്പ, ശ്രീരാമലു, ജെ.ഡി.എസിന്റെ സി.എസ് പുട്ടരാജു എന്നിവര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ എല്‍.ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.
ബെല്ലാരിയില്‍ വി.എസ്. ഉഗ്രപ്പ(കോണ്‍ഗ്രസ്), ശിവമോഗയില്‍ ബി.വൈ രാഘവേന്ദ്ര(ബി.ജെ.പി), മാണ്ഡ്യയില്‍ ശിവരാമ ഗൗഡ (ജെ.ഡി.എസ്) എന്നിവരാണ് ലീഡ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് നാലും ബി.ജെ.പിക്ക് ഒന്നുമാണ് ലീഡ് നില.
ബി.ജെ.പിക്ക് ആശ്വാസം
യെദിയൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമോഗയില്‍ മാത്രമാണ് ബി.ജെ.പി ലീഡ് നില നിലനിര്‍ത്തുന്നത്.

Keywords: Congress-JDS Alliance Takes Huge Lead In 4 Seats, Bangalore, News, Politics, Karnataka, By-election, Result, Congress, BJP, National.
Powered by Info News For You

Comments
Post a Comment