ജില്ലാ ആസ്പത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്
കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്തിന് കീഴില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ആസ്പത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുന്നു. ജില്ലാ ആസ്പത്രിയെ പൊതുജനാരോഗ്യ രംഗത്ത് മികവിന്റെ പര്യായമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമങ്ങളിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു.
പൊതുജനങ്ങളുടെയും സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളുടെയും സഹായം നമുക്ക് ഇതിനായി തേടേണ്ടതുണ്ട്. നിലവില്‍ ആസ്പത്രിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ക്ക് പുറമെ വിവിധ ചികിത്സാ വിഭാഗങ്ങളിലായി മികച്ച ചികിത്സാ സൗകര്യങ്ങളും രോഗീ പരിചരണവും സൂപ്പര്‍ സ്പെഷ്യാലിറ്റിയിലൂടെ നമുക്ക് പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്താന്‍ സാധിക്കണം.
വിവിധ ചികിത്സാ വിഭാഗങ്ങളിലായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നതിനുളള ഒരു വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കപ്പെടേണ്ടതുണ്ട്. ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയില്‍ പ്രാഥമിക കൂടിയാലോചന യോഗം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 10.30മണിക്ക് നടക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കും.
Powered by Info News For You

Comments
Post a Comment